പുണെ അന്താരാഷ്ട്ര ചലച്ചിത്രമേള; ‘എ െ്രെബറ്റര്‍ ടുമാറോ’ ഉദ്ഘാടന ചിത്രം

പ്രമുഖ ഇറ്റാലിയന്‍ സംവിധായകന്‍ നാനി മൊറേറ്റി യുടെ ‘എ െ്രെബറ്റര്‍ ടുമാറോ’എന്ന ഇറ്റാലിയന്‍ സിനിമയാണ് 22ാമത് പുണെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമെന്ന് പുണെ അന്താരാഷ്ട്ര ചലച്ചിത്രമേള ഡയറക്ടര്‍ ജബ്ബാര്‍ പട്ടേല്‍ അറിയിച്ചു. ജനുവരി 18ന് വൈകുന്നേരം അഞ്ചിന് പുണെ ഗണേഷ് കലാ ക്രീഡാ മഞ്ചിലാണ് മേളയുടെ ഉദ്ഘാടനം.

‘പി. ഐ. എഫ്.എഫ്. വിശിഷ്ട പുരസ്‌കാരം’ നല്‍കി ആദരിക്കും. സംഗീതസംവിധായകനും ഗായകനും ഗാനരചയിതാവുമായ എം. എം. കീരവാണിക്ക് സംഗീതരംഗത്തെ സംഭാവനകള്‍ക്കുള്ള എസ്.ഡി. ബര്‍മന്‍ പുരസ്‌കാരം നല്‍കും.

പുണെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന പുണെ അന്താരാഷ്ട്ര ചലച്ചിത്രമേള 18 മുതല്‍ 25 വരെ പുണെ സേനാപതി ബാപട്ട് റോഡിലെ പവലിയന്‍ മാളിലെ പി.വി.ആര്‍. ഐക്കണ്‍, (ആറ് സ്‌ക്രീനുകള്‍), ക്യാമ്പിലെ ഐനോക്‌സ് (മൂന്ന് സ്‌ക്രീനുകള്‍), ഔന്ദിലെ വെസ്‌റ്റെന്‍ഡ് മാളിലെ സിനിപോളിസ് സിനിമ (രണ്ട് സ്‌ക്രീനുകള്‍) എന്നിവിടങ്ങളിലെ 11 സ്‌ക്രീനുകളിലായാണ് നടക്കുക.

മേളയില്‍ 51 രാജ്യങ്ങളില്‍നിന്നുള്ള 140ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പിറ്റര്‍ സെലെങ്ക (ചെക്ക് റിപ്പബ്ലിക് ), ഷായ് ഗോള്‍ഡ്മാന്‍ (ഇസ്രായേല്‍), സുധീര്‍ മിശ്ര (ഇന്ത്യ), മഞ്ജു ബോറ (ഇന്ത്യ), സെതാരെ എസ്‌കന്ദരി (ഇറാന്‍ ), ഉമ്രാന്‍ സാഫ്റ്റര്‍ (തുര്‍ക്കി), സ്യൂ പ്രാഡോ (ഫിലിപ്പീന്‍സ്), വിശാകേസ ചന്ദ്രശേഖരം (ശ്രീലങ്ക) എന്നിവരാണ് ജൂറി അംഗങ്ങള്‍.

Vijayasree Vijayasree :