80കളുടെ റീയൂണിയൻ; കറുപ്പിൽ തിളങ്ങി താരങ്ങൾ!

ഓർമ്മകൾ പുതുക്കാൻ തെന്നിന്ത്യയിലേയും ഹിന്ദിയിലെയും താരങ്ങള്‍ ഒത്തുചേർന്നു. ആ കൂടി ചേരൽ ഒടുവിൽ ആഘോഷമാക്കി തീർത്തു.എണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാർഷികാഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത് . തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിയിൽ നടന്ന പത്താമത് ‘എയിറ്റീസ് റീയൂണിയൻ’ നടന്നത്

കറുപ്പായിരുന്നു ഇത്തവണത്തെ തീം കളര്‍. ഗോള്‍ഡനും കറുപ്പും ചേര്‍ന്നുള്ള വസ്ത്രങ്ങളായിരുന്നു നായികമാര്‍ അണിഞ്ഞത്. ചടങ്ങിൽ മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താര നിര പങ്കെടുത്തു. . ഓർമ്മകൾ പുതുക്കി ചടങ്ങ് ആഘോഷമാക്കി തീർത്തു.

മോഹന്‍ലാല്‍ ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രമായിരുന്നു പങ്കുവെച്ചത് . പല നായികമാരും കുടുബസമേതമാണ് ചടങ്ങിൽ എത്തിയത്. സിനിമയിൽ പല താരങ്ങളും സജീവമല്ലെങ്കിലും ഇപ്പോഴും താരങ്ങൾ സൗഹൃദം സൂക്ഷിക്കുകയാണ്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരങ്ങളുടെ തിരിയിച്ചുവരവാണ് പ്രേക്ഷകർ ഒന്നടങ്ക കാത്തിയിരി ക്കുകയാണ് . അഭിനയരംഗത്ത് സജീവമല്ലാത്തവര്‍ പോലും റീയൂണിയനായി എത്തിയെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

80s Reunion 2019

Noora T Noora T :