സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം;മികച്ച നടനായി ചെയര്‍മാന്‍ മനസ്സില്‍ കണ്ടത് ഒരു സൂപ്പര്‍സ്റ്റാറിനെ. തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വന്നേനെയെന്ന് ജൂറിയംഗങ്ങള്‍…

49ആമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം സംബന്ധിച്ച് വലിയ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദിലീപിനെ മികച്ച നടനായി തെരഞ്ഞെടുത്തില്ലെന്നും മനഃപൂര്‍വ്വം തഴയുകയായിരുന്നുവെന്നും ദിലീപ് ഫാന്‍സ് ഉന്നയിച്ച ആരോപണങ്ങള്‍ അല്ലാതെ മറ്റൊരു എതിര്‍പ്പും എവിടെ നിന്നും ഉയര്‍ന്ന് കേട്ടില്ല.

എന്നാല്‍, പ്രഖ്യാപനത്തിനു മുന്നേ തന്നെ മികച്ച നടന്‍, മികച്ച സിനിമ, സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് പുറത്തുവന്നതാണ്. അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയാണ് ജൂറി അംഗമായിരുന്ന വിജയകൃഷ്ണന്. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിജയകൃഷ്ണന് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മികച്ച നടനായി ജൂറി ചെയര്മാന് കുമാര് സഹാനിയുടെ ചോയ്‌സ് സൗബിനോ ജയസൂര്യയോ അല്ലായിരുന്നു. പകരം മറ്റൊരു മുന്നിര നായകന് ആയിരുന്നു.എന്നാല് ആ നടന് അവാര്ഡ് കൊടുത്തിരുന്നെങ്കില് പുറത്തിറങ്ങി നടക്കാന് പറ്റാത്ത അവസ്ഥ വരുമായിരുന്നു. ചെയര്മാന്റെ സമീപനം ജനാധിപത്യപരമായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം ജൂറിയംഗങ്ങള്ക്കുമേല് അടിച്ചേല്പിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചതെന്നും ഇയാള്‍ പറയുന്നു.

മുന് നിരയിലുണ്ടായിരുന്ന ജയസൂര്യ, ജോജു ജോര്ജ്, സൗബിന് ഷാഹിര്, ഫഹദ് ഫാസില് എന്നീ നടന്മാര്ക്ക് ആര്ക്കും മികച്ച നടനുള്ള പുരസ്‌ക്കാരം നല്കാന് അദ്ദേഹം തയ്യാറായിരുന്നില്ല. താന്‍ പറയുന്നത് അംഗീകരിച്ചാല്‍ മതിയെന്ന നിലപാട് ആയിരുന്നു അദ്ദേഹത്തിന്. മറ്റുള്ള അംഗങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു രീതിയായിരുന്നു അത്.ജയസൂര്യയുടെയും സൗബിന്റെയും പേരുകള്ക്ക് ജൂറി അംഗങ്ങള്ക്കിടയില് തുല്യ പിന്തുണയാണുണ്ടായിരുന്നത്. അതില് ഒരാളെ ഒഴിവാക്കാതെ രണ്ടു പേര്ക്കും പുരസ്‌കാരം നല്കാന് തീരുമാനിക്കുകയായിരുന്നു.

ചെയര്മാന് നിര്‌ദ്ദേശിച്ച പേരിനോട് ഒരാളുപോലും യോജിച്ചിരുന്നില്ല. കുമാര്‍ സാഹ്നി പറഞ്ഞ ആള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നുവെങ്കില്‍ ആ നടന്റെ ആരാധകര്‍ പോലും അമ്പരന്ന് പോകുമായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

അതേസമയം, വിജയകൃഷ്ണന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. കുമാര്‍ സാഹ്നി അവാര്‍ഡ് നല്‍കാന്‍ ആഗ്രഹിച്ചത് മോഹന്‍ലാലിനാണെന്ന് പരക്കെ സംസാരമുണ്ട്. വിജയകൃഷ്ണന്‍ അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒടിയന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിനു അവാര്‍ഡ് നല്‍കാനായിരുന്നോ ചെയര്‍മാന്റെ തീരുമാനമെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

49 th State Film Award Jury Member Vijayakrishnan talk about the award…

Noora T Noora T :