ആറ് സിക്‌സുകൾ, ഒരു ഫോർ…. ഒരോവറിൽ നേടിയത് 43 റൺസ് !! ന്യൂസിലാൻഡിൽ പുതിയ റെക്കോർഡ്..

ആറ് സിക്‌സുകൾ, ഒരു ഫോർ…. ഒരോവറിൽ നേടിയത് 43 റൺസ് !! ന്യൂസിലാൻഡിൽ പുതിയ റെക്കോർഡ്..

ലോകക്രിക്കറ്റിൽ അത്ഭുതമായി മറ്റൊരു റെക്കോർഡ്. 2 ന്യൂസിലാൻഡ് ബാറ്റസ്മാൻമാർ ചേർന്ന് ഒരോവറിൽ 43 റൺസ് അടിച്ചു കൂട്ടിയതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. 6 സിക്‌സുകളാണ് ഒരോവറിൽ ഇറിവരും ചേർന്ന് അടിച്ചത്. ഡൊമസ്റ്റിക് വൺ-ഡേ മാച്ചിലായിരുന്നു ഈ അത്ഭുത റണ്ണൊഴുക്ക്.

ജോ കാർട്ടറും, ബ്രെറ്റ് ഹാംപ്‌റ്റനും ചേർന്നാണ് ഈ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്. നോർത്തേൺ ഡിസ്ട്രിക്ടിനു വേണ്ടി സെൻട്രൽ ഡിസ്ട്രിക്റ്റിനായി ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഇവരുടെ സംഹാരതാണ്ഡവം. സൗത്ത് ആഫ്രിക്കയിൽ ജനിച്ച ഫാസ്റ്റ് ബൗളർ വില്യം ലുദിക്കാൻ ഇവരുടെ ആക്രമണത്തിനിരയായത്. 1-42 എന്ന നിലയിൽ ബൗൾ ചെയ്യുകയായിരിക്കുന്ന വില്യമിന്റെ അവസ്ഥ ഈ ഓവറോട് കൂടി 1-85 എന്ന നിലയിലായി.

ആറു സിക്‌സുകളും, ഒരു ഫോറും, ഒരു സിംഗിളുമായിരുന്നു ഈ ഓവറിൽ നേടിയത്. ദാനമായി 2 നോബോളുകൾ കൂടി ബോളർ നൽകിയതോടെയാണ് ഈ റൺവേട്ട ബാറ്സ്മാന്മാർക്ക് സാധ്യമായത്.

43 runs in an over – new world record !!

Abhishek G S :