സിനിമയില്‍ അവസരം ലഭിച്ചില്ല; യുവനടി ആത്മഹത്യ ചെയ്തു!

സിനിമയിൽ അവസരം ലഭിക്കാത്തതിനെ തുടർന്ന് ഒരുപാട് ആത്മഹത്യകൾ ഇതിനുമുൻപും ഉണ്ടായിട്ടുണ്ട് . ഇപ്പോഴിതാ വീണ്ടും ഇരുപത്കാരിയാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്.

സിനിമയില്‍ അവസരം ലഭിച്ചിക്കാത്തതില്‍ മനംനൊന്ത് യുവനടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഓഷിവാരയിലാണ് സംഭവം. പേള്‍ പഞ്ചാബി എന്ന ഇരുപതുകാരിയാണ് താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സിനിമയില്‍ അവസരം ലഭിക്കാന്‍ നിരവധി തവണ ശ്രമിച്ചിട്ടും പരിശ്രമങ്ങള്‍ ഫലം കാണാത്തതില്‍ പേള്‍ നിരാശയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.

സിനിമയില്‍ അവസരം തേടി സമയം കളയുന്നതിനെച്ചൊല്ലി യുവതിയും അമ്മയും തമ്മില്‍ സ്ഥിരമായി വഴക്കിട്ടിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിന് മുന്‍പ് പേള്‍ പഞ്ചാബി രണ്ടു തവണ പേള്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഓഷിവാര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

25-yr-old aspiring actress Pearl Punjabi jumps to death from Mumbai

Sruthi S :