25 കോടി രൂപയ്ക്ക് നയൻതാര നെറ്റ് ഫ്ലിക്സിന് വിവാഹ വീഡിയോ വിറ്റു! വിവാഹ വീഡിയോ പുറത്തുവിടാനൊരുങ്ങി നെറ്റ് ഫ്ലിക്സ്

നയൻ താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ വീഡിയോ പുറത്തുവിടാനൊരുങ്ങി നെറ്റ് ഫ്ലിക്സ്. 2022 ജൂണിൽ ആയിരുന്നു നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. വിവാഹത്തിന് സൂപ്പർ സ്റ്റാറുകളായ രജനികാന്ത്, ഷാരൂഖ് ഖാൻ, വിജയ് സേതുപതി ഉൾപ്പെടെ വൻ താരനിരയുണ്ടായിരുന്നു. മലയാളത്തിൽനിന്ന് ദിലീപ് മാത്രമാണ് പങ്കെടുത്തത്. വിവാഹ ജീവിതം രണ്ടരവർഷം പിന്നിട്ടതോടെയാണ് ഇത്തരമൊരു നീക്കം. 25 കോടി രൂപയ്ക്ക് നയൻതാര നെറ്റ് ഫ്ലിക്സിന് വിവാഹ വീഡിയോ വിറ്റുവെന്ന് റിപ്പോർട്ടുകളുണ്ട്.

ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും. വിവാഹ ഡോക്യുമെന്ററിയുടെ ദൈർഘ്യം. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. വിവാഹദൃശ്യങ്ങൾ ഒ.ടി.ടിയിൽ ഡോക്യുമെന്ററിയായി സ്ട്രീം ചെയ്യുമെന്നാണ് വിവരം. നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന പേരിലായിരിക്കും ഡോക്യുമെന്ററി. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും പ്രണയയാത്രയും ഇരുവരുടെയും ജീവിതയാത്രയും വിവാഹത്തിന്റെ ബിഹൈൻഡ് ദ സീൻസും ഉൾപ്പെടെ വീഡിയോയിൽ ഉണ്ടാവും.

Merlin Antony :