മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്.
കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ഫാമിലികഴിഞ്ഞ മാസമായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്. ദിലീപിനെ കൂടാതെ സിദ്ദീഖ്, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, റാനിയ തുടങ്ങിയവരാണ് പ്രിൻസ് ആന്റ് ഫാമിലിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ദിലീപിനെ വെച്ച് ഹിറ്റ് ചിത്രങ്ങളും ജോൺ ആന്റണി സംവിധാനം ചെയ്തിട്ടുണ്ട്. 2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒന്നടങ്കം ഒരുപോലെ ആസ്വദിച്ചു. ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ ഇന്നും ആവർത്തിച്ച് കാണുന്ന ഈ സിനിമ മലയാളികൾക്ക് സമ്മാനിച്ചത് ചിരിയുടെ മാലപ്പടക്കം ആയിരുന്നു.
അത്തരത്തിലൊരു സിനിമ ഇനി ഇൻഡസ്ട്രിയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയവും ആണ്. ജോണി ആൻ്റണിയുടെ കരിയറിലെ തന്നെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്. തുടർന്ന് കൊച്ചി രാജാവ്, തുറപ്പുഗുലാൻ, സൈക്കിൾ, തോപ്പിൽ ജോപ്പൻ, താപ്പാന തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
സിഐഡി മൂസയുടെ രണ്ടാം ഭാഗം എന്ന് ഉണ്ടാകുമെന്ന ചോദ്യം ഏറെ നാളായി ആരാധകർ ഉയർത്തുന്നു.
അതിനിടെ ഇപ്പോഴിതാ ജോണി ആന്റണിയുടെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. സിഐഡി മൂസ റിലീസ് ചെയ്തിട്ട് 22 വർഷം ആയെന്ന് അറിയിച്ചിരിക്കുകയാണ് ജോൺ ആന്റണി. ഇന്ന് ജൂലൈ 4 ”CID മൂസ യ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ്സ് തികയുകയാണ് ” എന്നാണ് സി ഐ ഡി മൂസയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ജോൺ ആന്റണി കുറിച്ചിരിക്കുന്നത്.
ജോൺ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
”ഇന്ന് CID മൂസ യ്ക്കും , ഞാൻ എന്ന സംവിധായകനും 22 വയസ്സ് തികയുകയാണ് ….
ഒരു സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ ഈ സിനിമയിലേക്ക് എന്നെ എത്തിച്ചവർക്കും, എന്നോടൊപ്പം പ്രവർത്തിച്ചവർക്കും ,മുന്നോട്ട് പോകാൻ പിന്തുണച്ചവർക്കും ,,,
എല്ലാവർക്കും നന്ദി നന്ദി നന്ദി” ജോൺ ആന്റണി കുറിച്ചു.