മലയാള സിനിമയിൽ പകരം വെക്കാനാകാത്ത രണ്ട് അതുല്യ പ്രതിഭകൾ അതാണ് താരരാജാക്കന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും.ഇരുവരുടെയും ചിത്രങ്ങൾ എല്ലാ മലയാളി പ്രേക്ഷകരും വളരെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.രണ്ട് പേരുടെയും ഫാൻസ് അത്രത്തോളം ലോകമെങ്ങും വ്യാപിച്ചു കിടക്കുകയാണ്.ഓരോ വർഷവും താരങ്ങളുടെ ചിത്രങ്ങൾ ചർച്ചയാകാറുണ്ട് ഇപ്പോൾ ഈ വര്‍ഷം തീരാൻകുമ്പോൾ താരങ്ങളുടെ ചിത്രങ്ങളെ കുറിച്ച് പറയാം. മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും.
പ്രേം നസീര്‍ യുഗത്തിലെ താരരാജാക്കന്മാരില് നിന്നും മലയാള സിനിമയുടെ ബാറ്റണ്‍ പതിയെ കൈക്കലാക്കിയവര്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളും എണ്ണമറ്റ ചിത്രങ്ങളുമുണ്ട് പോയകാല സിനിമാ വഴിയില്‍ ഇവരുടെ പേരിനൊപ്പം ചേര്‍ക്കാന്‍.2019 അവസാനിക്കാന്‍ ഇനി മൂന്ന് മാസങ്ങള്‍ കൂടിയാണ് ബാക്കി. ഈ 8 മാസങ്ങള്‍ പിന്നിടുമ്പോള്‍ മലയാള സിനിമയുടെ താരരാജാക്കന്മാരായ മമ്മൂക്കയും ലാലേട്ടനും ഈ വര്‍ഷം എങ്ങനെയായിരുന്നു എന്ന് നോക്കാം. തമിഴിലും തെലുങ്കും ഉള്‍പ്പെടെ 6 സിനിമകളായിരുന്നു മമ്മൂക്കയുടേതായി ഈ വര്‍ഷം ഇതുവരെ തീയേറ്ററുകളിലേക്ക് എത്തിയത്. തമിഴ് ചിത്രം പേരന്പില് തുടങ്ങിയ തേരോട്ടം വന്ന് എത്തി നില്‍ക്കുന്നത് ഗാനഗന്ധര്‍വ്വനിലാണ്. പേരന്പില് നിന്ന് തന്നെ തുടങ്ങാം. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക വൈകാരിക അവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനായ അമുദവന് എന്ന കഥാപാത്രം മമ്മൂക്കയുടെ കയ്യില്‍ ഭദ്രമായിരുന്നു.
വൈകാരികമായ ഭാരം ഏല്‍പ്പിക്കുന്ന പേരന്പ് പ്രേക്ഷകര്‍ മനസ്സ് നിറഞ്ഞ് സ്വീകരിച്ചു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായകന് റാം സംവിധാനം ചെയ്ത് പേരന്പ് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്‍, ചൈന എന്നീ മേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഫെബ്രുവരി 1ന് ആണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിയത്. മികവഴകിന്റെ പേരന്പില് മമ്മൂക്കയുടെ നടന വിസ്മയം കൂടി ആയപ്പോള്‍ അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചേര്‍ക്കപ്പെട്ടു .ആന്ധ്രാ രാഷ്ട്രീയം പ്രതിപാദിക്കുന്ന തെലുങ്ക് ചിത്രമായിരുന്നു യാത്ര.
ആന്ധ്രാ രാഷ്ട്രീയത്തിലെ അതികായനായ വൈ.എസ് രാജശേഖര റെഡ്ഡിയിലേക്ക് മമ്മൂട്ടി നടത്തിയ പരകായ പ്രവേശമാണ് യാത്ര എന്ന് നിസംശയം പറയാം. ആന്ധ്രാ രാഷ്ട്രീയത്തില്‍ തന്നെ വഴിത്തിരിവായ ഒരു പദയാത്രയുടെ ചൂടിലേക്ക് മമ്മൂട്ടി എന്ന നടന് നടന്നു കയറിയപ്പോള്‍ ഭാഷയുടെ അതിര് വരമ്പുകള്‍ തന്നെ ഇല്ലാതായി. വൈ.എസ്.ആര് ആരെന്ന് അറിയാത്ത മലയാളികള്‍ക്ക് പോലും യാത്ര മികച്ച സിനിമാനുഭവം ആണ് സമ്മാനിച്ചത്. ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോള്‍ എന്തിന് അന്‍പതോളം പേര് ആത്മഹത്യ ചെയ്തു എന്നതിന് ഉത്തരം ഈ സിനിമ കാട്ടിത്തരും. മമ്മൂക്ക ഈ സിനിമയ്ക്ക് അനുയോജ്യന്‍ എന്ന് കണ്ടെത്തിയ മഹി വി രാഘവിന് നല്‍കാം വലിയ കയ്യടി.
ഫെബ്രുവരി 8ന് ആയിരുന്നു സിനിമ തീയേറ്ററുകളിലേക്ക് എത്തിയത്.രാജ ഡബിള്‍ സ്ട്രോങ്ങല്ല ട്രിപ്പില്‍ സ്ട്രോങ്ങ് എന്ന് ബോക്സ്ഓഫീസ് കളക്ഷന്‍ വന്നപ്പോള്‍ മധുരരാജ തെളിയിച്ചു. മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രമായി ചരിത്രം കുറിച്ചു ഏപ്രില്‍ 12ന് തീയേറ്ററുകളിലേക്ക് എത്തിയ മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത് 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്.എഴുപതോളം പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ശങ്കര്‍ രാമകൃഷ്ണന് ഒരുക്കിയ ചിത്രമാണ് പതിനെട്ടാം പടി.
സ്കൂള്‍ ഓഫ് ജോയ് എന്ന തുറന്ന ഗുരുകുലത്തിലെ അശ്വിന് വാസുദേവ് എന്ന പൃഥ്വിരാജ് കഥാപാത്രത്തിലൂടെ തുടങ്ങുന്ന ചിത്രം തൊണ്ണൂറുകളുടെ അവസാനത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടു പോകുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളും ഇന്റര്‍നാഷണല്‍ സ്കൂളിലെ കുട്ടികളും തമ്മിലുള്ള മത്സരങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാവുന്ന വഴക്കിലൂടെയും പുരോഗമിക്കുന്നു.ഗാനമേള വേദികളില്‍ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് ആയിട്ടാണ് ഏറ്റവും ഒടുവില്‍ മെഗാസ്റ്റാര്‍ തീയേറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴും വിജയകരമായി മുന്നേറുകയാണ് ഗാനഗന്ധര്വ്വന്. ഇതുവരെ മമ്മൂക്ക കൈവയ്ക്കാത്ത കഥാപാത്രമാണ് സ്റ്റേജ് ഗായകന്റേത്, അതിലും താരം തിളങ്ങിക്കഴിഞ്ഞു. ബോക്സ്ഓഫീസ് കളക്ഷന്റെ കാര്യത്തിലും മികച്ച കുതിപ്പാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്.ഇനി ലാലേട്ടന് ഈ വര്‍ഷം അഭിനയിച്ച് തകര്‍ത്ത സിനിമകളും കഥാപാത്രങ്ങളും ഏതൊക്കെ എന്ന് നോക്കാം.
ലൂസിഫറിനെപ്പറ്റി പറയാതെ ഈ വര്‍ഷം പൂര്‍ണമാവുകയില്ലല്ലോ. കേരളത്തിന്റെ സിനിമാ പാരമ്പര്യത്തില്‍ 200 കോടി എന്ന നേട്ടം എഴുതി ചേര്‍ത്തത് ലൂസിഫറാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം ലാലേട്ടന്റെ കയ്യില്‍ ഭദ്രമായിരുന്നു.അഭിനയത്തിന്റെ ദൈവം ചെകുത്താനായി അവതരിച്ചപ്പോള്‍ അതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡുകള്‍ എല്ലാം വഴി മാറുകയായിരുന്നു. ഒപ്പം പൃഥ്വിരാജ് എന്ന മികച്ച സംവിധായകനേയും നമ്മള്‍ക്ക് കിട്ടി. മാര്‍ച്ച് 28ന് ആയിരുന്നു ലൂസിഫര്‍ തീയേറ്ററുകളിലേക്ക് എത്തിയത്.
മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ തൃശൂര്‍ ഭാഷ സംസാരിച്ച ചിത്രമായിരുന്നു ഓണം റിലീസായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന.ചൈനയില്‍ ജനിച്ച് കുന്നംകുളത്ത് ജീവിക്കുന്ന മാണിക്കുന്നേല്‍ മാത്തന് മകന് ഇട്ടിമാണിയുടേയും അവന്റെ പ്രിയപ്പെട്ടവരുടേയും കഥയാണ് ചിത്രം പറയുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാലേട്ടന് തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്ന സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്ത കാപ്പാന്. ഇക്കുറി സൂര്യയോട് ഒപ്പമാണ് ലാലേട്ടന് എത്തിയത്.
മോഹന്‍ലാല്‍ ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ കമാന്ഡോയായിട്ടാണ് സൂര്യ എത്തിയത്. ഇരുവരുടേയും ആരാധകര്‍ ഇരു കയ്യും നീട്ടി ചിത്രം സ്വീകരിക്കുകയും ചെയ്തഇതൊക്കെയാണ് ഈ വര്‍ഷത്തെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍. മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങള്‍ എന്നും കേരളക്കരയില്‍ ഒരു ആവേശമാണ്. കൂടുതല്‍ പടം ചെയ്തു തിയറ്ററുകള്‍ പൂരപ്പറമ്പാക്കി മമ്മൂക്കയും ഒരൊറ്റ ഹിറ്റ് പടം കൊണ്ട് ബാക്കി എല്ലാ പടങ്ങളുടെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ അട്ടിമറിച്ച് ലാലേട്ടനും പ്രേക്ഷകരുടെയും ആരാധകരുടെയും എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്.
2019 mohanlal mammootty movies