2018 സിനിമ അവാർഡ് : മികച്ച നടന്‍ ടൊവിനോ, നടി മഞ്ജു , മികച്ച സിനിമ സുഡാനി

2018 സിനിമ അവാർഡ് : മികച്ച നടന്‍ ടൊവിനോ, നടി മഞ്ജു , മികച്ച സിനിമ സുഡാനി

2018 ല്‍ റിലീസായ മലയാള സിനിമയിലെ മികച്ചവര്‍ക്കായുള്ള ‘നാന’ അവാര്‍ഡ് പ്രഖ്യാപിച്ചു. 2018 ലെ മികച്ച സിനിമയായി സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തു. തീവണ്ടി, എന്റെ ഉമ്മാന്റെ പേര് എന്നെ സിനിമകളിലെ അഭിനയത്തിന് ടോവിനോ തോമസ് മികച്ച നടനായി. മാധവിക്കുട്ടിയുടെ ബയോ പിക് ആമിയിലെ അഭിനയത്തിന് മഞ്ജു വാരിയർ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. റിലീസായ 156 സിനിമകളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹരായവരെ ഗ്യാലപ്പ്പോളിലൂടെ തെരഞ്ഞെടുത്തത്.

എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് ആണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സംവിധായകനായി ഈ മാ യൗ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെയും മികച്ച നവാഗത സംവിധായകനായി സക്കറിയ മുഹമ്മദിനെയും തെരഞ്ഞെടുത്തു.

മികച്ച രണ്ടാമത്തെ നടനായി ജോസഫിലെ അഭിനയത്തിന് ജോജു ജോർജിനെയും മികച്ച രണ്ടാമത്തെ നടിയായി കൂടെ സിനിമയിലെ അഭിനയത്തിന് നസ്രിയ നസീമിന്റെയും തിരഞ്ഞെടുത്തു. മികച്ച പുതുമുഖ നടനായി ചാലക്കുടിക്കാരൻ ചങ്ങാതിയിലെ അഭിനയത്തിന് സെന്തിലിനെയും മികച്ച പുതുമുഖ നടിയായി ക്വീനിലെ അഭിനയത്തിന് സാനിയ അയ്യപ്പനെയും തെരഞ്ഞെടുത്തു. ബാലതാരമായി ആദിഷ് പ്രവീണും മികച്ച ഹാസ്യ താരമായി ഹരീഷ് കണാരനും തിരഞ്ഞെടുക്കപ്പെട്ടു.

2018 nana awards

HariPriya PB :