വഴി നീളെ 2000 രൂപയുടെ നോട്ടുകൾ ! പരിഭ്രാന്തരായി ആളുകൾ – സംഭവം കോഴിക്കോട് നഗരത്തിൽ !

വഴിയിൽ ഒരു നോട്ട് കണ്ടാൽ തന്നെ ആളുകൾക്ക് പരിഭ്രാന്തിയാണ് . അപ്പോൾ വഴി നീളെ നോട്ട് കിടന്നാലോ? അതും 2000 രൂപയുടേത് ! കോഴിക്കോടാണ് അന്ഗനൊരു സംഭവം ഉണ്ടായത് .

 നഗരത്തിന്റെ പല ഭാഗത്തായി റോഡിലാകെ രണ്ടായിരത്തിന്റെ നോട്ടുകള്‍. നോട്ടുകള്‍ കണ്ടതോടെ ആളുകൾ ഓടിക്കൂടി.നോട്ടുകള്‍ ശരിക്കും പരിശോധിച്ചപ്പോഴാണ് മനസ്സിലായത് അത് നോട്ടല്ല നോട്ടീസാണെന്ന്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

ടെലിസ്‌റ്റോറി കോഫീ ഷോപ്പിന്റെ പ്രചരാണാര്‍ത്ഥമാണ് രണ്ടായിരം രൂപയുടെ രൂപത്തില്‍ നോട്ടീസ് അടിച്ചത്. ഒരു ബാഗില്‍ ഒളിപ്പിച്ച നോട്ടുകള്‍ ആളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയും അത് റോഡിലാകെ വിതറുകയും ചിലര്‍ എടുത്ത് ഓടുകയും ചെയ്യുന്ന തരത്തിലായിരുന്നു പരിപാടി. ഇത് കണ്ടവര്‍ ശരിക്കുമുള്ള നോട്ടുകളാണ് റോഡില്‍ കിടക്കുന്നതെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. പിന്നീട് ഈ നോട്ടുകള്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് നോട്ടീസാണെന്ന് മനസിലായത്.

വലിയ വെല്ലുവിളിയാണ് ഫീല്‍ഡില്‍. അതിനാലാണ് വേറിട്ട രീതിയിലൊരു പ്രമോഷന്‍ നടത്തിയതെന്ന് സംഘാടകര്‍ പറയുന്നു. ഇതേ പോലെ തങ്ങളുടെ കടയ്ക്കുള്ളിലും ഇത്തരം വ്യത്യസ്തതകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ടെലിസ്റ്റോറി എംഡി അജ്‌നാസ് വെളിപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയതിന് പൊലീസ് കേസെടുത്തെങ്കിലും എല്ലാവരെയും പിന്നീട് വിട്ടയച്ചു.

2000 notes on road

Sruthi S :