ചിട്ടി റീലോഡഡ് !!!- ‘2.0’ ട്രെയ്‌ലർ കാണാം
രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ ട്രൈലെർ കാത്തിരിപ്പിനൊടുവിൽ എത്തി. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മറ്റും ചിത്രത്തിന് വൻ പ്രതീക്ഷയാണുയർത്തുന്നത്. രജനീകാന്ത്, ഡോ. വസിഗരൻ, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘യന്തിരന്റെ’ തുടർച്ചയാണ് ഈ ചിത്രം.
‘2.0’വിൽ എമി ജാക്സണാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
2.0 trailer released
Next Read: Mohanlal – Suchithra Marriage »