17.5 കോടി രൂപയ്ക്ക് ബാന്ദ്ര കുർള കോംപ്ലക്സിൽ ആഡംബര വീട് സ്വന്തമാക്കി മാധവൻ

17.5 കോടി രൂപയ്ക്ക് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ആഡംബര വീട് സ്വന്തമാക്കിയിരിക്കുകയാണ് പ്രശസ്ത നടൻ ആർ.മാധവൻ. മാധവൻ വീട് ഏകദേശം 389 ചതുരശ്ര മീറ്റർ (4,182 ചതുരശ്ര അടി) വിസ്തൃതിയും, രണ്ട് പാർക്കിംഗ് സ്പേയ്സുമുണ്ട്. ജൂലൈ 22നായിരുന്നു താരത്തിന്‍റെ ആഢംബര ഭവനത്തിന്‍റെ രജിസ്ട്രേഷന്‍. സ്റ്റാമ്പ് ഡ്യൂട്ടിക്കായി 1.05 കോടി രൂപയും 30,000 രൂപ രജിസ്‌ട്രേഷൻ ഫീസും നല്‍കിയതായാണമ് റിപ്പോര്‍ട്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീട്ടില്‍ 5 കിടപ്പുമുറുകളാണ് വീട്ടിലുള്ളത്.

Merlin Antony :