17ആം വയസിൽ സംഭവിച്ചത് !! അവിവാഹിതയായി തുടരാൻ കാരണം.. ഒടുവിൽ അതും പുറത്ത്…

അന്യഭാഷയിൽ നിന്നുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവരാണ് മലയാളികൾ. അങ്ങനെ മറ്റു ഭാഷകളിൽ നിന്നെത്തി മലയാളികൾക്ക് പ്രിയങ്കരരായി മാറിയ ഒരുപിടി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. മലയാളികളുടെ ഹൃദയം കീഴടക്കിയിട്ടുള്ള നായികമാരിൽ ഒരാളാണ് ലക്ഷ്മി. കർണാടക സ്വദേശി ആണെങ്കിലും മലയാളത്തിലൂടെയാണ് ലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ചെങ്കിലും മലയാളത്തിലാണ് നടി തിളങ്ങിയത്.മികച്ച നർത്തകി കൂടിയായ താരം അങ്ങനെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്.

ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ 2000ലായിരുന്നു നടി ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമ അരങ്ങേറ്റം. മലയാള സിനിമയിലെ വിജയമാണ് കന്നട സിനിമകളിലേക്കും ലക്ഷ്മിയ്ക്ക് അവസരം ഒരുക്കിയത്. നാൽപ്പതോളം മലയാള ചിത്രങ്ങളിൽ ലക്ഷ്മി ഇതുവരെ അഭിനയിച്ച് കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി. കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനിക്കിഷ്ടം, വാമനപുരം ബസ് റൂട്ട്, കനക സിംഹാസനം, ബോയ്ഫ്രണ്ട്, കീർത്തിചക്ര, ഇവിടം സ്വർ​ഗമാണ്, ഭ്രമരം, ഭഗവാൻ, ഒരു ഇന്ത്യൻ പ്രണയകഥ, പരദേശി, ജാക്ക് ഡാനിയൽ എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങൾ. കർണാടക സ്വദേശിയായ ലക്ഷ്മി ഭരതനാട്യത്തിൽ പ്രാഗത്ഭ്യം നേടിയ ഒരു ക്ലാസിക്കൽ നര്‍ത്തകി കൂടിയാണ്.

കന്നട, തമിഴ്, മലയാളം സിനിമകളിൽ അഭിനയിക്കുന്ന ലക്ഷ്മിയ്ക്ക് കർണാടക സർക്കാരിന്റെയും കേരള സർക്കാറിന്റെയും സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതയാണ് ലക്ഷ്മി. നടിയുടെ വിവാഹത്തെപ്പറ്റി ഒട്ടേറെ വ്യാജ വാർത്തകൾ ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. നടൻ മുകേഷുമായി വിവാഹം എന്ന തരത്തിൽ വരെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി തന്നെ രംഗത്ത് വന്നിരുന്നു. ദുൽഖർ സൽമാൻ നായകനായ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടാണ് ലക്ഷ്മി അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. ഇമേജ് നോക്കാതെയും ക്യാരക്ടറിന്റെ വലിപ്പ ചെറുപ്പം നോക്കാതെയും അഭിനയിച്ചിരുന്ന നായിക കൂടിയാണ് ലക്ഷ്മി ​ഗോപാലസ്വാമി. നായികയായി അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ ലക്ഷ്മി നടൻ മണിക്കുട്ടന്റെ അമ്മ വേഷവും അഭിനയിച്ചിട്ടുണ്ട്. കോളജ് വിദ്യാർത്ഥിയുടെ വേഷമായിരുന്നു ബോയ്ഫ്രണ്ട് എന്ന സിനിമയിൽ മണിക്കുട്ടൻ ചെയ്തിരുന്നത്. പൊതുവെ ആറ് വയസുള്ള കുട്ടിയുടെ അമ്മ വേഷം ചെയ്യാൻ പറഞ്ഞാൽ പോലും വിമുഖ കാണിക്കുന്നവരാണ് നായികമാർ. അത്തരം ഒരു സാഹചര്യത്തിലാണ് മണിക്കുട്ടന്റെയും അമല പോളിന്റെയുമൊക്കെ അമ്മ വേഷം ലക്ഷ്മി ​ഗോപാലസ്വാമി ചെയ്തത്.

നൃത്തവും അഭിനയവും എല്ലാമാണ് ലക്ഷ്മിയുടെ ജീവവായു. അമ്പത്തിനാലിൽ എത്തിയിട്ടും നടി അവിവാഹിതയായി തുടരുന്നത് ആരാധകർക്കും സങ്കടമുള്ള കാര്യമാണ്. ഒരിക്കൽ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം ലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. ‘ഞാൻ പതിനേഴാം വയസ് മുതൽ സാമ്പത്തികമായി സ്വതന്ത്രമായി ജീവിക്കുന്ന വ്യക്തിയാണ്. സാമ്പത്തിക സുരക്ഷിതത്വം നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ പതിനേഴാം വയസ് മുതൽ മോഡലിങ് ചെയ്ത് വരുമാനമുണ്ടാക്കിയിരുന്നു. ഡാൻസ് പെർഫോമൻസിന് പോയിരുന്നു. റഷ്യയിലെ ചെർണോബിൽ ഡിസാസ്റ്റർ ഫൗണ്ടേഷന്റെ ക്ഷണം അനുസരിച്ച് ബെലാറസിൽ പോയി ഡാൻസ് ചെയ്തിട്ടുണ്ട്.’ ‘അന്നെനിക്ക് 20 വയസുപോലുമായില്ല. നടിയായ ഉടനെ ഞാനൊരു കാർ വാങ്ങി. അന്ന് ലോണെടുത്ത് ഫിയറ്റ് പാലിയോയാണ് വാങ്ങിയത്. മാസം 8000 രൂപ ലോണടയ്ക്കണം. എനിക്കത് വലിയ ടെൻഷനായി. ഇതിന് കഴിയുമോയെന്ന പേടി.’ ‘ഞാൻ ആ കാറുമായി അടുത്തുള്ള ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചു. പിറ്റേ ദിവസം എനിക്ക് ഈനാട് ടിവിയുടെ വലിയൊരു സീരിയലിലേക്ക് ലക്ഷ്മിയുടെ വേഷം ചെയ്യാൻ ക്ഷണം വന്നു. എനിക്ക് ആഡംബര ജീവിതമൊന്നുമില്ല. എനിക്ക് സന്തോഷം നൽകുന്നത് മാത്രമെ ഞാൻ വാങ്ങാറുള്ളൂ. സോഷ്യൽ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല.’ ‘എന്റെ ഹോണ്ട സിറ്റി കാർ 10 വർഷം പഴക്കമുള്ളതാണ്. ഒരു കുഴപ്പവുമില്ല. എന്താണ് വിവാഹം കഴിക്കാത്തതെന്നു ചോദിക്കുന്നവരോടും ഞാൻ പറയും. ഞാൻ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണ്. ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ അതങ്ങനെ പോകട്ടെ…’, എന്നായിരുന്നു ലക്ഷ്മി മുമ്പൊരിക്കൽ പറഞ്ഞത്. അതേസമയം കഴിഞ്ഞ കുറച്ചു കാലമായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. സല്യൂട്ട് എന്ന സിനിമയിലാണ് മലയാളികൾ ലക്ഷ്മിയെ അവസാനമായി കണ്ടത്. നടിയുടെ തിരിച്ചുവരവ് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒന്നാണ്.

Merlin Antony :