ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യങ്ങളുമായി ഹൈക്കോടതി! റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം നൽകണമെന്ന് ഹൈക്കോടതി

ഹേമകമ്മിറ്റി റിപ്പോർട്ട് വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവന്നിട്ടില്ലെന്ന് സർക്കാർ. ഹേമ കമ്മിറ്റിയിലെ വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

റിപ്പോർട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. മാത്രമല്ല വനിതാ കമ്മീഷനെ സ്വമേധയാ കക്ഷി ചേർത്തു. ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി .

Merlin Antony :