ഇന്ന് രാവിലെ 11ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സര്‍ക്കാറിനെ സമീപിച്ചതോടെ ആശയക്കുഴപ്പമായി. റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നാണ് രഞ്ജിനി ആവശ്യപ്പെട്ടത്. എന്നാലിപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നയാളാണ് നടി രഞ്ജിനിയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ പ്രവര്‍ത്തക ദീദി ദാമോദരന്‍. മൊഴിയുടെ ഉള്ളടക്കം പുറത്തുവരണമെന്ന് രഞ്ജിനി നേരത്തെ മുതല്‍ ആവശ്യപ്പെടുന്നുണ്ട്. അവസാനത്തെ ശ്രമമായിരിക്കാം ഇതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. രഞ്ജിനി നേരത്തെ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണിത്.
എന്നാല്‍ റിപ്പോര്‍ട്ട് കിട്ടിയതേയില്ല. കമ്മിറ്റിയെ വിശ്വാസത്തില്‍ എടുത്താല്‍ പോലും ഒരു വ്യക്തിയെന്ന നിലയില്‍ രഞ്ജിനിക്ക് ആശങ്ക ഉന്നയിക്കാം. പാനലിനെ വിശ്വാസത്തില്‍ എടുത്താണ് പലരും കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന ഉറപ്പ് സംവിധാനത്തിന് തരാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. രഞ്ജിനിക്ക് ആവശ്യം ഉന്നയിക്കാനുള്ള അവകാശം ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരേണ്ടതില്ലെന്ന് രഞ്ജിനി ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. മൊഴി പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കെെമാറണമെന്ന് ഞങ്ങളും ആവശ്യപ്പെട്ടിരുന്നു. അവസാനത്തെ ശ്രമമായിരിക്കാം രഞ്ജിനിയുടേത്. ഇതേ ആശങ്ക ഡബ്ല്യൂസിസിക്കും ഉണ്ട്. രഞ്ജിനി ഡബ്ല്യൂസിസി അംഗമാണ്. ഒരു നടനെ ആക്ഷേപിച്ചപ്പോള്‍ പുറത്തുവന്ന സംഘടനകളെ ഒന്നും ഇത്തരം കാര്യങ്ങളില്‍ കാണാറില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.