ഹൃദയാഘാതത്തെത്തുടർന്ന് ആമേൻ’ താരംനിർമൽ ബെന്നി അന്തരിച്ചു! വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

നടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് മരണം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ആളാണ് നിർമൽ. ചിത്രത്തിൽ കൊച്ചച്ചനായിട്ടായിരുന്നു എത്തിയത്. 2012ൽ പുറത്തിറങ്ങിയ ‘നവാഗതർക്ക് സ്വാഗതം’ എന്ന ചിത്രത്തിലൂടെയാണ് നിർമൽ വെള്ളിത്തിരയിൽ എത്തിയത്. തുടർന്ന് ആമേൻ, ദൂരം അടക്കം അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.

യൂട്യൂബ് വീഡിയോകളിലും ശ്രദ്ധേയനായി. നിർമാതാവ് സഞ്ജയ് പടിയൂർ ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചിരിക്കുന്നത്. പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ചൻ എന്റെ “ദൂരം” സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം…..പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു”- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Merlin Antony :