സ്വന്തം ചോര തന്നെ എനിക്കെതിരെ വന്നു! മുന്‍ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, ഇരുവരേയും ബന്ധപ്പെടാന്‍ പാടില്ല- കർശന ഉപാധികളോടെ ജാമ്യം

ബാലയ്ക്കെതിരെ മുൻ‌ ഭാര്യ ഉന്നയിച്ച ആരോപണങ്ങളും നിസാരമല്ല. കഴിഞ്ഞ കുറച്ചാഴ്ചകളായി ബാലയും മുൻഭാര്യയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ സോഷ്യൽ മീഡിയയിൽ തുടർന്നിരുന്നു. ഒരു ഘട്ടത്തിൽ ബാലയുടെ മകൾ രം​ഗത്ത് വന്നു. അച്ഛനെ തനിക്ക് കാണേണ്ടെന്ന് മകൾ പറഞ്ഞു. പിന്നാലെ ബാലയുമായുള്ള വിവാഹ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ മുൻ ഭാര്യ തുറന്ന് പറഞ്ഞു. ഈ സംഭവങ്ങളാണിപ്പോൾ പൊലീസ് കേസിലെത്തിയിരിക്കുന്നത്.

എന്നാൽ അറസ്റ്റ് ചെയ്ത നടന്‍ ബാലയ്ക്ക് കഴിഞ്ഞ ദിവസം തന്നെ ജാമ്യം അനുവദിച്ചു. ഉപാധികളോടെയുള്ള ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മുന്‍ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, ഇരുവരേയും ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാല എത്തി. കേസും കോടതി കയറേണ്ടി വന്നതും വേദനിപ്പിക്കുന്നതല്ല, എന്നാല്‍ സ്വന്തം ചോര തന്നെ തനിക്കെതിരെ വന്നുവെന്നത് വേദനിപ്പിച്ചുവെന്നാണ് ബാല പറയുന്നത്. മൂന്നാഴ്ച മുമ്പ് ഞാനൊരു കാര്യം പറഞ്ഞിരുന്നു. എന്റെ മകളെ ഞാന്‍ ബഹുമാനിക്കുന്നു. ഇനിയൊരിക്കലും അവളെക്കുറിച്ച് സംസാരിക്കില്ലെന്ന് പറഞ്ഞിരുന്നു. മൂന്നാഴ്ചയായി ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. പക്ഷെ ഇന്ന് ഇവിടെ വരേണ്ടി വന്നു. അറസ്റ്റ് ആയതും കോടതിയില്‍ വരേണ്ടി വന്നതുമൊക്കെ എല്ലാവരും ചാനലുകളിലൂടെ കണ്ടിട്ടുണ്ടാകും. ഇതൊന്നും എനിക്ക് വലിയ വേദനയല്ല. അതിനേക്കാളും വലിയ വേദനയാണ് എന്റെ ചോര തന്നെ എനിക്കെതിരെ വന്നു. അത് വേദനിപ്പിച്ചു. ഇതേക്കുറിച്ച് ഇനിയൊന്നും സംസാരിക്കില്ല. ചോദ്യങ്ങളുമായി ആരും എന്റെ വീട്ടിലേക്ക് വരേണ്ടതില്ല.” എന്നാണ് ബാല പറഞ്ഞത്. താരത്തിന് പുറമെ ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളാണ്.

Merlin Antony :