സോഷ്യൽമീഡിയയിൽ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ മകൾ സുദർശനയും അമ്മയേയും അച്ഛനേയും അമ്മമ്മയേയും പോലെ ഒരു കൊച്ചുസെലിബ്രിറ്റിയാണ്. ദിവസങ്ങൾക്ക് മുൻപാണ് മകൾ സുദർശന കയ്യിൽ കനുലയുമായി നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ സൗഭാഗ്യ പങ്കുവെച്ചത്. ആരാണ് ഈ മിസ് ഹാപ്പി ഫെയ്സ്..? ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ വളരെ സന്തോഷവതിയായിരിക്കുന്നു… എന്നാണ് മകളുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കിട്ട് സൗഭാഗ്യ കുറിച്ചത്.
സൗഭാഗ്യയുടെ ഭർത്താവ് അർജുനാണ് ചിത്രം പകർത്തിയത്. സുദർശനയുടെ ചിത്രം വൈറലായതോടെ മകൾക്ക് എന്തുപറ്റിയെന്ന് അന്വേഷിച്ച് നിരവധി പേരാണ് കമന്റുകൾ കുറിക്കുന്നത്. സുധാപ്പൂവിന് എന്തുപറ്റി..? എന്നാണ് ഏറെയും കമന്റുകൾ.എന്നാൽ ആരാധകരുടെ ചോദ്യങ്ങളോടൊന്നും സൗഭാഗ്യ പ്രതികരിച്ചിട്ടില്ല. മകൾ അതിവേഗത്തിൽ സുഖം പ്രാപിക്കാൻ തങ്ങൾ പ്രാർത്ഥിക്കുമെന്നും നിരവധി പേർ സൗഭാഗ്യയെ ആശ്വസിപ്പിച്ച് കുറിച്ചിട്ടുണ്ട്.