സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം നടത്തിയ കേസിൽ മേജർ രവിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവ്

സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ സംവിധായകൻ മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തതിന് പിന്നാലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം നടത്തിയ കേസിൽ മേജർ രവിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവ്. മുൻ സൈനിക ഉദ്യോഗസ്ഥ്യൻ എന്ന നിലയിൽ മേജർ രവി അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. 2017 ൽ എറണാകുളത്ത് നടന്ന ചടങ്ങിൽ മേജർ രവി ഏഷ്യാനെറ്റ് ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം നടത്തിയെന്നായിരുന്നു കേസ്.

Merlin Antony :