മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇപ്പോഴിതാ വിധിയെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ രംഗത്തെത്തുകയാണ്. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. പരാതി പരിഹാര സെൽ പോലും സിനിമാ മേഖലയിൽ ഇല്ലായിരുന്നു. പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ് ഈ റിപ്പോർട്ട്.
എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് പൊതുസമൂഹത്തോട് സർക്കാർ പറയണം. പ്രശ്നങ്ങൾക്ക് സർക്കാരിന് എന്തൊക്കെ പരിഹാരം കാണാൻ കഴിയുമെന്ന് വിലയിരുത്തം’, സിനിമാ മേഖലയിൽ ആത്മാഭിമാനത്തോടെ സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഈ വിധി സഹായകമാകും. നിര്‍മാതാക്കളുടെയോ സംവിധായകരുടെയോ സിനിമാതാരങ്ങളുടെയോ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതെ ഈ റിപ്പോർട്ട് പുറത്തുവിടണമെന്നതാണ് വനിതാ കമ്മീഷന്റെ അഭിപ്രായമെന്നും വനിതാ കമ്മീഷൻ കൂട്ടിച്ചേർത്തു.