സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു! യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്ത് അടിമാലി പൊലീസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്ത് അടിമാലി പൊലീസ്. DIGക്ക് മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019ൽ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിന്റെ റിസോർട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

യുവതിയുടെ മൊഴി അടിമാലി പൊലീസ് ഓൺലൈൻ ആയി രേഖപ്പെടുത്തി. ബാബുരാജിന് നിന്ന് പീഡനം നേരിട്ടതിന് ഒരു ദിവസത്തിനു ശേഷം മാത്രമേ തനിക്ക് രക്ഷപ്പെടാൻ സാധിച്ചുള്ളൂ എന്നും നടി പറഞ്ഞു. തനിക്ക് അറിയാവുന്ന മറ്റ് നടിമാർക്കും ബാബുരാജുമായി സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

Merlin Antony :