സായ് പല്ലവിയുടെ വലിയ ആരാധകനാണ്.. നടിയെ ഞെട്ടിച്ച് സംവിധായകൻ മണിരത്നം

ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് അമരൻ. ചിത്രം ഒക്ടോബർ 31 ന് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തും. മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഈ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ മണിരത്നം നടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സായ് പല്ലവിയോടുള്ള ആരാധനയാണ് ഇപ്പോൾ തുറന്നു പറഞ്ഞത്.

സായ് പല്ലവിയുടെ വലിയ ആരാധകനാണ് താൻ എന്നും ഒരിക്കൽ സായ് പല്ലവിക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും മണിരത്നം പറഞ്ഞു. അതേസമയം സിനിമയിലേക്ക് വരുന്നതിന് മുമ്പ് തനിക്ക് അധികം സംവിധായകരുടെ പേര് അറിയുമായിരുന്നില്ലെന്നും എന്നാൽ മണിരത്നം എന്ന പേര് തനിക്ക് എന്നും അറിയാവുന്ന ഒന്നായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു. തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ താൻ കാണിക്കുന്ന ശ്രദ്ധയുടെ കാരണം മണിരത്നമാണെന്നും വേദിയിൽ സായ് പല്ലവി പറഞ്ഞു.

Merlin Antony :