അൽഫോൻസ് പുത്രന്‍റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി 2015-ൽ പുറത്തിറങ്ങിയ പ്രേമം സിനിമയിലൂടെ പ്രശസ്തമായ ‘പ്രേമം പാലം’ അടച്ചു. സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വാഡക്ട് പാലം അടച്ചത്. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ്തു. പാലത്തിൽ സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയയുടെയും സാന്നിധ്യം സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് ശല്യമായി മാറിയിരുന്നു. ഇതുമൂലം പ്രദേശവാസികളുടെ അഭ്യർഥനപ്രകാരമാണ് പാലം ശനിയാഴ്ച അടച്ചത്.
സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും കമിതാക്കളും തമ്പടിച്ചു! ജനങ്ങൾക്ക് ശല്യമായി മാറിയ ‘പ്രേമം പാലം’ അടച്ചു
-
Related Post