സഹമന്ത്രിസ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തി! കേരളത്തെ ഞെട്ടിക്കാൻ വമ്പൻ പ്രഖ്യാപനം

തൃശൂരിൽ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്നായിരുന്നു പുറത്ത് വരുന്ന സൂചന. പദവി ഉപേക്ഷിക്കാൻ താരം ആഗ്രഹിക്കുന്നതായി അടുത്ത വൃത്തങ്ങളാണ് സൂചന നൽകിയത്. പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതടക്കം നാലോളം സിനിമകൾക്ക് ഡേറ്റ് നൽകിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം. എന്നാൽ മന്ത്രിസ്ഥാനം സിനിമാ അഭിനയത്തിനായി ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹത്തോട് അടുത്ത ചില വൃത്തങ്ങൾ സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്. താമസിയാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമ ചെയ്‌തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എം.പിയെന്ന നിലയിൽ മികച്ച പ്രകടനം തൃശൂരിൽ കാഴ്‌ചവയ്‌ക്കും. കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്നായിരുന്നു നിലപാട്.’

ഒരു മാദ്ധ്യമത്തോട് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കി. അതേസമയം കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വയ്‌ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്ന് പറയുകയാണ് സുരേഷ് ഗോപി. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും അദ്ദേഹം പറയുകയാണ്. പുറത്തുവരുന്ന വാർത്തകൾ ശരിയല്ല. എംപി എന്ന നിലയിൽ പ്രവർത്തനങ്ങൾ തുടരും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകും. സിനിമ എന്റെ പാഷനാണെന്ന് പ്രധാനമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. കുറച്ച് സിനിമകൾ ചെയ്‌ത് പൂർത്തിയാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകൾ ഉണ്ടാക്കേണ്ടതുണ്ട്.

അതല്ലാതെ രാജി വയ്‌ക്കുന്നത് അജണ്ടയിലേ ഇല്ല ‘, സുരേഷ് ഗോപി പറഞ്ഞു.സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ തന്നെ പരാമർശിക്കാറുണ്ട് സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന്. അതിൽ അതൃപ്‌തിയുണ്ടെങ്കിൽ സത്യപ്രതിജ്ഞയ്‌ക്ക് പോകാതിരിക്കേണ്ടതാണ്. അത്തരത്തിലാണ് എൻസിപി നേതാക്കളായ അജിത് പവാറും, പ്രഫുൽ പട്ടേലും ചെയ്‌തത്. അതേസമയം പുതിയ മന്ത്രിമാരുടെ വകുപ്പുകൾ ഇന്നറിയും.

Merlin Antony :