തോൽവികളിൽ നിന്നും വിജയിച്ച് കേരളത്തിൽ നിന്നും കേന്ദ്രത്തിൽ താമര വിരിയിച്ച താരമാണ് നടൻ സുരേഷ്‌ഗോപി. ഇപ്പോഴിതാ എംപിയെന്ന നിലയില്‍ താനിനി ഉദ്ഘാടനങ്ങള്‍ ചെയ്യില്ലെന്ന് പറയുകയാണ് സുരേഷ്ഗോപി. സിനിമാ നടനായെ ഇനി ഉദ്ഘാടനങ്ങള്‍ക്കെത്തൂവെന്നും സിനിമാ മേഖലയിലെ തന്‍റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തിലുള്ള യോഗ്യമായ ശമ്പളം അതിനു നല്‍കിയാലേ താന്‍ അവിടെ നിന്നും പോകൂവെന്നും സുരേഷ്ഗോപി പറഞ്ഞു. എങ്ങണ്ടിയൂരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം. സമൂഹ നന്മയ്ക്കു വേണ്ടിയായിരിക്കും ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിക്കുക. വിഷയവുമായി ബന്ധപ്പെട്ടുള്ള സുരേഷ്ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. “ഞാനിനിയും സിനിമകള്‍ ചെയ്യും.
സിനിമകളില്‍ നിന്നും എനിക്കു കിട്ടുന്ന ശമ്പളത്തിന്‍റെ അഞ്ചു മുതല്‍ എട്ടു ശതമാനം നല്‍കാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകള്‍ കൊടുക്കണ്ടേ, അങ്ങനെ വരുന്ന പണം ഇനി വ്യക്തികള്‍ക്ക് നല്‍കില്ല. പ്രധാനമായും ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ക്കായിരിക്കും അതു വരുക. അതിനായി പിരിവ് ഉണ്ടാകില്ല. ഏതെങ്കിലും പരിപാടിയ്ക്കു പോകുമ്പോള്‍ എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതുകയേ വേണ്ട. ഞാന്‍ സിനിമാ നടനായേ വരൂ. എന്നാല്‍, ഉദ്ഘാടനത്തിലൂടെ ലഭിക്കുന്നതില്‍ നിന്നും നയാ പൈസ ഞാന്‍ എടുക്കില്ല. അത് എന്‍റെ ട്രസ്റ്റിലേക്ക് ആയിരിക്കും പോകുക. ഇനിയിപ്പോള്‍ ആക്രമണം വരുന്നത് ഈ രീതികള്‍ക്കൊക്കെ ആയിരിക്കും. അത് ഇപ്പൊഴേ അടക്കുകയാണ്. തൃശ്ശൂരിലെ ജനങ്ങളാണ് എന്നെ ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നതെങ്കില്‍ നിങ്ങളുടെയൊന്നും ഉപദേശം എനിക്കാവശ്യമില്ല. കൃത്യമായി നിര്‍വഹണം നടത്തിയിരിക്കും. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ അതുക്കും മേലെ ചെയ്തിരിക്കുമെന്നും പറയുകയാണ് സുരേഷ്ഗോപി.