സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്- ബേസിൽ ജോസഫ്

വയനാട് ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ഈ ഒരു നിർണായക ഘട്ടത്തിൽ ഒറ്റകെട്ടായി തന്നെയാണ് കേരളം നിൽക്കുന്നത്. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായം നൽകണമെന്ന് ബേസിൽ ജോസഫ് അഭ്യർത്ഥിച്ചത്.

‘സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത് ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക’, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ബേസില്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Merlin Antony :