സഫയും മര്‍വയും ഉയരങ്ങളിലേക്ക്.. അഭിമാന നേട്ടവുമായി കൊച്ചിന്‍ ഹനീഫയുടെ ഇരട്ടപെണ്‍കുട്ടികള്‍

മലയാള സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരനായിരുന്നു കൊച്ചിൻ ഹനീഫ. കോമഡി വേഷങ്ങളിൽ തിളങ്ങിയ കൊച്ചിൻ ഹനീഫ നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമാ രം​ഗത്ത് തുടക്ക കാലത്ത് കൊച്ചിൻ ഹനീഫ സാന്നിധ്യം അറിയിച്ചത്. സിനിമാ ലോകത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കൊച്ചിൻ ഹനീഫയുടെ മരണം. 2010 ഫെബ്രുവരി മാസത്തിലാണ് കൊച്ചിൻ ഹനീഫ മരിക്കുന്നത്. ഇന്നും നടനെക്കുറിച്ചുള്ള ഓർമകൾ സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഹനീഫയുടെ മക്കളെ കുറിച്ചുള്ള അഭിമാനകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഇരുവരും ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങുന്നതിനെ പറ്റി ചില എഴുത്തുകള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വൈറലാവുന്നത്. അനശ്വര നടന്‍ കൊച്ചിന്‍ ഹനീഫയുടെ രണ്ട് പെണ്‍മക്കള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ജോലിയില്‍ തിളങ്ങാന്‍ പോകുന്നു. കൊച്ചിന്‍ ഹനീഫയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികമാരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ നടന്‍ ദിലീപും സംഘവുമായിരുന്നു സര്‍വ്വ സഹായങ്ങളുമായി രണ്ടു പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് സഹായമായി ഒപ്പം നിന്നത്.

അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന സഫയും മര്‍വയും ഇന്ന് വലിയ കുട്ടികളായി കഴിഞ്ഞു. ഇപ്പോഴിതാ, ഇരുവരും തങ്ങളുടെ കരിയര്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിന് ചേര്‍ന്നിരിക്കുകയാണ്. നടന്റെ സ്വപ്നം പോലെ തന്നെ ഇരുവരും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. സാധാരണ മുസ്ലീം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അധികം പ്രായമാകും മുന്നേ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് പതിവാണ്. പഠിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന പെണ്‍കുട്ടികളും ഉണ്ട്. അതുപോലെ തന്നെ നടന്‍ ആഗ്രഹിച്ചിരുന്നതും ഇരട്ട പെണ്‍കുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നു മാത്രമായിരുന്നു. ആ സ്വപ്നം ഭാര്യ ഫാസിലയോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നു പോയ ഫാസില ഇപ്പോള്‍ രണ്ടു മക്കളേയും മിടുമിടുക്കികളായിട്ടാണ് പഠിപ്പിച്ചത്.

പ്ലസ്ടുവിന് ഉന്നത മാര്‍ക്ക് നേടിയ ഇരുവരും പഠിച്ചു നേടാന്‍ വളരെ ബുദ്ധിമുട്ടേറിയ കോഴ്‌സിനാണ് ചേര്‍ന്നത്. ഒരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും ഒരാള്‍ കമ്പനി സെക്രട്ടറി അഥവ കോര്‍പ്പറേറ്റ് സെക്രട്ടറി കോഴ്‌സിനുമാണ് ചേര്‍ന്നത്. ഇപ്പോഴിതാ, ഇരുവരും പഠനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപ്പം ഇരുവരും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലാണ് ഇരുവരും പഠിക്കുന്നത്.

Merlin Antony :