സംഭവിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങൾ നടന്നു… തുറന്നു പറയാൻ പറ്റില്ല! ഞാൻ സാക്ഷിയാണ്.. ഞെട്ടിച്ച് ഇടവേള ബാബു

2023ല്‍ എടുത്തുപറയത്തക്ക വിജയങ്ങളൊന്നും `നടൻ ദിലീപിനെ സംബന്ധിച്ച് ഉണ്ടായില്ല എന്ന് തന്നെ പറയാം. പോരാത്തതിന് തുടര്‍ പരാജയങ്ങളുടെ പടുകുഴിയിലേക്ക് നടന്‍ വീഴുകയും ചെയ്തു. ഇതില്‍നിന്നും താരത്തിന് പെട്ടെന്ന് തന്നെ കരകയറാന്‍ ആകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2024 പ്രതീക്ഷയോടെ തന്നെയാണ് ദിലീപും നോക്കിക്കാണുന്നത്. ഈ വര്‍ഷം ആദ്യം നടന്റെ റിലീസിന് എത്താന്‍ സാധ്യതയുള്ളത് ‘തങ്കമണി’ എന്ന സിനിമയാണ്. തീര്‍ന്നില്ല തീയറ്ററുകളില്‍ ചിരി മേളം തീര്‍ക്കാനുള്ള ചിത്രങ്ങളും നടന്റെ പക്കല്‍ ഉണ്ട് ഇത്തവണ.

അതേസമയം നടന്‍ ഇടവേള ബാബുവും ദിലീപും നല്ല സുഹൃത്തുക്കളാണ്. അഭിനേതാവ് എന്നതിലുപരി താരസംഘടന അമ്മയുടെ നേതൃത്വത്തിലുള്ള ആളായിട്ടാണ് ഇടവേള ബാബു അറിയപ്പെടാറുള്ളത്. അമ്മയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് കൊണ്ടാണ് ബാബു പലപ്പോഴും വിവാദങ്ങളില്‍ കുടുങ്ങിയിട്ടുള്ളത്. മുന്‍പ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്തുണ അറിയിച്ചതിന്റെ പേരിലും നടന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയതിനെ പറ്റി ഇടവേള ബാബു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. അന്ന് ചില സമ്മര്‍ദ്ദങ്ങള്‍ക്ക് മുകളിലാണ് ചില തീരുമാനം എടുക്കേണ്ടി വന്നതെന്നും ശരിക്കും ചില തെറ്റിദ്ധാരണകള്‍ ഇതിനിടയില്‍ സംഭവിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തിലൂടെ ഇടവേള ബാബു പറയുന്നു.

ദിലീപ് വിഷയത്തില്‍ ഞാനൊരു സാക്ഷിയായത് കൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് സാധിക്കില്ല. ചെയ്യാന്‍ പാടില്ലെന്ന് അറിഞ്ഞ് കൊണ്ട് നമുക്കൊരു തീരുമാനം എടുക്കേണ്ടി വന്നു. നമ്മുടെ ഭരണഘടന അതിന് അധികാരം നല്‍കുന്നില്ല. ഒരു സമ്മര്‍ദ്ധത്തിന്റെ മുകളിലാണ് ഞങ്ങളന്ന് ഒരു തീരുമാനം എടുത്തത്. അത് പിന്നെ ജനറല്‍ ബോഡിയില്‍ അംഗങ്ങളുടെ അഭ്യാര്‍ഥന മാനിച്ച് ഞങ്ങളത് തിരുത്തി. പക്ഷേ അത് അവിടെ നിന്നില്ല. അതില്‍ തൂങ്ങി വാര്‍ത്തകളും വാര്‍ത്തകളുടെ മേല്‍ വാര്‍ത്തയുമായി അത് പോകേണ്ടി വന്നു. അവസാനം അദ്ദേഹം തന്നെ സ്വയം രാജി വെച്ചു. അതാണ് അന്ന് സംഭവിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊതുവേദിയില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്. രണ്ട് പേരും ഞങ്ങളുടെ അംഗങ്ങളാണ്. വ്യക്തിപരമായി ഇവര്‍ രണ്ട് പേരെയും എനിക്ക് അടുത്ത് അറിയാവുന്നതാണെന്നും ഇടവേള ബാബു പറയുന്നു. ദിലീപ് ഒരു പടത്തില്‍ അഭിനയിക്കാന്‍ വന്നിട്ട്, വേറൊരു ഹോട്ടലില്‍ കിടക്കേണ്ട ആളെ അദ്ദേഹത്തിന്റെ റൂമില്‍ കിടത്തി. മുപ്പത് ദിവസത്തോളം റൂമില്‍ കിടന്നു. എന്നിട്ട് അദ്ദേഹത്തിന് പ്രതിഫലം വളരെ കുറച്ചാണ് കൊടുത്തത്. ഇതിനെ പറ്റി ചോദിക്കാന്‍ ചെന്ന ദിലീപിനോട് വളരെ മോശമായിട്ടാണ് അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സംസാരിച്ചത്. ദിലീപിനോട് ഞാന്‍ ഒറ്റകാര്യമാണ് പറഞ്ഞത്. അദ്ദേഹത്തിനോട് ഒരു കാര്യവും മിണ്ടണ്ട. ഇനി അയാള്‍ ദിലീപിന്റെ ഡേറ്റ് ചോദിച്ച് വിളിക്കും. അന്നേരം എന്നോട് ഒന്ന് പറയണമെന്നും പറഞ്ഞു.

അങ്ങനെ ആറ് മാസം കഴിഞ്ഞപ്പോള്‍ ഇതേ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദിലീപിന്റെ ഡേറ്റ് ചോദിച്ച് ചെന്നു. ഉടനെ ദിലീപ് എന്നെ വിളിച്ചിട്ട് അയാള്‍ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടെന്ന് പറഞ്ഞു. വേറെ ആര്‍ക്ക് ഡേറ്റ് കെടുത്തിട്ടില്ലെങ്കിലും അയാള്‍ക്ക് കൊടുക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ പറഞ്ഞിട്ട് കൊടുക്കണമെന്നാണ് ദിലീപിനോട് ഞാന്‍ പറഞ്ഞത്. ദിലീപിന് കഴിവുണ്ട്, വളരെ മുന്‍പ് എനിക്കവനെ അറിയാം. എന്തൊക്കെയോ സംഭവിച്ചു. ഇപ്പോള്‍ കോടതിയില്‍ നില്‍ക്കുന്ന കേസ് ആയത് കൊണ്ട് നമുക്ക് കൂടുതല്‍ അഭിപ്രായങ്ങളൊന്നും പറയാന്‍ പറ്റില്ല. എങ്കിലും പറയാം, സംഭവിക്കാന്‍ പാടില്ലാത്ത പല തെറ്റിദ്ധാരണകളും ഇതിന് പിന്നിലുണ്ടായെന്ന് ഇടവേള ബാബു പറയുന്നു.

Merlin Antony :