ഷാരൂഖ് ഖാന്റെ ലണ്ടനിലെ ആഡംബര ബംഗ്ലാവ് കണ്ടു ഞെട്ടി ആരാധകർ

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ലണ്ടനിലെ വീടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആദ്യമായാണ് ഒരു ബോളിവുഡ് നടൻ വലിയ ചെലവിൽ വിദേശത്ത് ഒരു വീട് സ്വന്തമാക്കുന്നത്. 117 പാർക്ക് ലെയ്ൻ, ലണ്ടൻ. w1k 7എഎച്ച് എന്നാണ് വീടിന്റെ പേര്. ലണ്ടന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര സൗധത്തിലാണ് താരവും കുടുംബവം അവധിക്കാലം ആഘോഷിക്കാറുളളത്.

ലണ്ടനിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഇതൊരു ആകർഷണകേന്ദ്രമായി മാറിയിട്ടുണ്ട്. ഷാരുഖ് ഖാന്റെ ആരാധകൻമാരിലൊരാളാണ് കെട്ടിടത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുറച്ച് സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ലണ്ടനിലെ ആഡംബര കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് താരത്തിന്റെ വീടുളളത്. 20 മില്യൺ പൗണ്ട് (ഏകദേശം 212 കോടി രൂപ) ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

Merlin Antony :