തൃശൂരിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ കേന്ദ്രസർക്കാരിനെ പുകഴ്ത്തിയ നടിയും നർത്തകിയുമായ ശോഭനയ്ക്ക് നേരിടേണ്ടി വന്നത് കടുത്തവിമർശനങ്ങളായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ വിമർശനം നേരിടുകയാണ് കേരളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്ര. അയോദ്ധ്യയിലെ പ്രതിഷ്ഠാദിനമായ ജനുവരി ഇരുപത്തിരണ്ടിന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന് പറഞ്ഞതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്. ഒരു തമിഴ് മാദ്ധ്യമമാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ചിത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘എല്ലാവർക്കും എന്റെ നമസ്‌കാരം, അയോദ്ധ്യയിൽ ജനുവരി ഇരുപത്തിരണ്ടിന് പ്രതിഷ്ഠാദിനം നടക്കുമ്പോൾ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയ ജയ രാമ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം എല്ലാവരും. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലോകാസമസ്ത സുഖിനോ ഭവന്തു.’- എന്നാണ് കെ എസ് ചിത്ര വീഡിയോയിൽ പറയുന്നത്. ഇതിനു പിന്നാലെയായിരുന്നു സോഷ്യൽമീഡിയ ആക്രമണം ഉണ്ടായതും.
കെ.എസ് ചിത്ര നല്ലൊരു ഗായികയാണ്. ഈശ്വര വിശ്വാസിയാണ്. അയോദ്ധ്യയിൽ രാമക്ഷേത്ര കെട്ടിട ഉത്‌ഘാടന സമയത്ത് നാമം ജപിക്കാനും 5 തിരിയിട്ട് വിലക്ക് തെളിക്കാനും പറയാനുള്ള അവരുടെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. പക്ഷെ അതിന്റെ കൂടെ ലോക സമസ്ത സുഖിനോ ഭവന്തു . എന്നൊരു വാചകം കൂടി അവസാനം പറയുന്നുണ്ട്. അതിന് പച്ചമലയാളത്തിൽ പറയേണ്ടത് തത്കാലം മാറ്റിവെക്കുന്നു. ഒരു മതത്തിന്റെ ആരാധനാലയം പൊളിച്ചുമാറ്റി ഭൂരിപക്ഷ മതത്തിന്റെ ആരാധനാലയം നിർമ്മിച്ചിട്ട് ലോകം മുഴുവൻ സുഖമായി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നത് ഒരു മാതൃസുഖമില്ലാത്ത പണിയാണ്. കൂടാതെ കെ.എസ് ചിത്ര ഒന്നാലോചിക്കണമായിരുന്നു ലോക സമസ്ത സുഖിനോ ഭവന്തു ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. ഇതിന്റെ പൂർണാർത്ഥം എന്നത് മനുസ്‌മൃതി നിയമപ്രകാരം രാജ്യം ഭരിക്കുന്ന രാജാവ് വേണമെന്നും അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ ബ്രാമ്ഹണന് സൗഖ്യമുണ്ടാകണമെന്നും അതുവഴി ലോകത്തിന് സുഖമുണ്ടാകണമെന്നുമാണ്, എപ്പടി… എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും കടുത്ത വിമർശനമാണ് ചിത്രയ്‌ക്കെതിരെ സോഷ്യൽമീഡിയയിൽ ഉയരുന്നത്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ദിവസങ്ങൾക്ക് മുമ്പും ചിത്ര ഏറ്റുവാങ്ങിയിരുന്നു.
ജനുവരി 22നാണ് അയോദ്ധ്യയിലെ രാമക്ഷേത്ത്രതിലെ പ്രാണ പ്രതിഷഠ ചടങ്ങ് നടക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഇതിനോടകം തന്നെ അയോദ്ധ്യ ഒരു രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. ഒരു വശത്ത് കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തിക മേഖലയില്‍ അയോദ്ധ്യ പുത്തന്‍ ഉണര്‍വ് സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാല്‍ രാമക്ഷേത്രം വെറുമൊരു തീര്‍ത്ഥാടന കേന്ദ്രം എന്ന പേരില്‍ മാത്രമായിരിക്കില്ല അയോദ്ധ്യയുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുക. മൊത്തത്തില്‍ അയോദ്ധ്യയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ പാകത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളായിരിക്കും സര്‍ക്കാര്‍ പദ്ധതികളിലൂടെയും സ്വകാര്യ കമ്പനികളുടെ പദ്ധതികളിലൂടെയും സാദ്ധ്യമാകുക. പ്രതിഷ്ഠ ചടങ്ങിന് ശേഷം അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം മൂന്ന് മുതല്‍ അഞ്ച് ലക്ഷം സന്ദര്‍ശകരെ വരെയാണ് അധികൃതര്‍ അയോദ്ധ്യയിലേക്ക് പ്രതീക്ഷിക്കുന്നത്. ഈ സംഖ്യയില്‍ പിന്നീട് കുറവ് വരുമെങ്കിലും തീര്‍ത്ഥാടകരുടേയും വിനോദ സഞ്ചാരികളുടേയും പ്രധാന ആകര്‍ഷണ കേന്ദ്രമായി അയോദ്ധ്യ മാറുമെന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയാണ് അധികൃതര്‍ വച്ചുപുലര്‍ത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ വലിയ ഉണര്‍വ് പ്രതീക്ഷിക്കുന്നത് ഹോസ്പിറ്റാലിറ്റി സെക്ടറിലാണ്.രാമക്ഷേത്രം മറ്റ് നിക്ഷേപ പദ്ധതികള്‍ എന്നിവ യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കപ്പെടുന്നുണ്ട്.