ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഇന്‍ജെക്ഷനോ മറ്റ് സൗന്ദര്യ ചികിത്സകളോ എടുത്തിട്ടുണ്ടോ? നടിയുടെ മറുപടി ഇങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. സൗന്ദര്യം നിലനിര്‍ത്താന്‍ ഹണി റോസ് ഹോര്‍മോണല്‍ ഇന്‍ജെക്ഷനോ മറ്റ് സൗന്ദര്യ ചികിത്സകളോ എടുത്തിട്ടുണ്ടെന്നാണ് പൊതുവേയുള്ള ആരോപണം. എന്നാലിപ്പോഴിതാ നടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ചികിത്സകളെന്തെങ്കിലും എടുത്തിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ‘അത്യാവശ്യം മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് ഞാന്‍. അത് വെളുക്കാന്‍ അല്ല. സ്‌കിന്‍ ബെറ്ററായി ഇരിക്കുന്നതിന് വേണ്ടിയാണ്.

കാശ് ചിലവാക്കി അവസാനം വെളുക്കുന്ന അവസ്ഥയാവും. ചില്ലറ പൈസയൊന്നുമല്ല ഇത്തരം ചികിത്സകള്‍ക്ക് ആവശ്യമായി വരുന്നത്. ഡെര്‍മറ്റോളജിസ്റ്റിനെ കാണിച്ചതിന് ശേഷം ഡോക്ടര്‍ പറയുന്നതിന് അനുസരിച്ചേ ഞാന്‍ ചികിത്സകള്‍ എടുക്കാറുള്ളു. നമ്മള്‍ കോണ്‍ഫിഡന്‍സോടെയും ആരോഗ്യത്തോടെയും ഇരിക്കുക എന്നേയെനിക്കുള്ളു. ഈയൊരു ഫീല്‍ഡില്‍ ആയത് കൊണ്ട് തീര്‍ച്ചയായിട്ടും മിനുക്ക് പണികള്‍ ചെയ്യേണ്ടി വരും. നമ്മള്‍ തന്നെ നമ്മളെ നന്നായി പ്രെസന്റ് ചെയ്യണമെന്നും ഹണി പറയുന്നു.

Merlin Antony :