വൺ മന്ത് ഡൗൺ… ഫോർ എവർ ടു ​ഗോ!! വിവാഹം കഴിഞ്ഞിട്ട് ഒരു മാസം!.. സന്തോഷം പങ്കിട്ട് നടി മീര നന്ദന്‍

കൊച്ചി എളമക്കര സ്വദേശിനിയാണ് നടി മീര നന്ദന്‍. ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ലാണ് താരം സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബൈയില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ഒരു മാസം മുമ്പാണ് അത്യാഢംബരത്തോടെ മീര നന്ദന്റെ വിവാഹം നടന്നത്. ​ഗുരുവായൂർ ക്ഷേത്ര നടയിൽ കണ്ണന്റെ മുമ്പിൽ വെച്ചായിരുന്നു താലികെട്ട്. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാമായി വിവാഹസൽക്കാരവും നടത്തി. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വർക്കല ഇടവാ സ്വദേശിയായ ശ്രീജുവാണ് മീരയെ വിവാഹം ചെയ്തത്. ലണ്ടനിൽ അക്കൗണ്ടായി ജോലി ചെയ്യുകയാണ് ശ്രീജു.

മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് മീരയെ നേരില്‍ കാണാനായി യുകെയില്‍ നിന്നും ശ്രീജു ദുബായിലേക്ക് എത്തി. ഇരുവർക്കും ഇഷ്ടമാകുകയും വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാ​ഹനിശ്ചയം. വിവാഹശേഷം അധികനാൾ ഒരുമിച്ച് നാട്ടിൽ നിൽക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. യുഎഇയിൽ ഗോൾഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായതുകൊണ്ട് തന്നെ മീര ദുബായിലേക്ക് തിരികെ പോയി. ശ്രീജു ലണ്ടനിലേക്കും പറന്നു. ലീവ് കിട്ടാനില്ലെന്നത് തന്നെയാണ് ഇരുവരും ഒരുമിച്ച് അധികസമയം പിന്നിടാതിരുന്നതിന് പിന്നിലെ പ്രധാന കാരണം. ലണ്ടനിൽ ഒരു വിവാഹ സൽക്കാരം നടത്താൻ പ്ലാനുള്ളതായി വിവാഹതിരായശേഷം വിശേഷങ്ങൾ പങ്കിടവെ മീര പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടുവെന്നതിന്റെ സന്തോഷം ഭർത്താവ് ശ്രീജുവിനൊപ്പമുള്ള സുന്ദര നിമിഷം പങ്കിട്ട് മീര അറിയിച്ചിരിക്കുകയാണ്. വൺ മന്ത് ഡൗൺ…

ഫോർ എവർ ടു ​ഗോ എന്നാണ് മീര വീഡിയോയ്ക്കൊപ്പം കുറിച്ചത്. മൈലവ്, മൈവേൾഡ്, ഹാപ്പിനസ്, പോസിറ്റീവ് വൈബ്സ്, ഹസ്ബെന്റ്, മിസ്സിങ് യു തുടങ്ങിയ ഹാഷ്ടാ​ഗുകൾക്കൊപ്പമായിരുന്നു മീരയുടെ വീഡിയോ. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഏറെയും കമന്റുകൾ മീരയുടെയും ശ്രീജുവിന്റെയും സന്തോഷകരമാചയ ദാമ്പത്യത്തിന് ദീർഘായുസ്സ് ആശംസിച്ചുള്ളതായിരുന്നു. ശ്രീജുവിന്റെ പെരുമാറ്റത്തെ പ്രശംസിച്ചും കമന്റുകളുണ്ട്. വളരെ നിഷ്കളങ്കനും ജെനുവിനുമായ വ്യക്തിയാണ് ശ്രീജുവെന്ന് തോന്നുന്നു, മുല്ല സിനിമ തൊട്ട് കണ്ട് വരുന്ന കുട്ടിയാണ് മീര. വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ഒരാൾ. ഒരുപാട് സന്തോഷം മീര… നല്ല ഒരാളെ തന്നെ ഭർത്താവായി കിട്ടിയല്ലോ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ചിലർക്ക് മീരയുടെ വിവാ​ഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടുവെന്നത് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ ആശ്ചര്യവും ചിലർ കമന്റിൽ പ്രകടിപ്പിച്ചിട്ടുണ്ട്. പോസിറ്റീവ് കമന്റുകൾക്ക് പുറമെ ചിലർ പതിവായുള്ള പരിഹാസ കമന്റുകളുമായും എത്തിയിട്ടുണ്ട്. കൂടുതലും ശ്രീജുവിന്റെ രൂപത്തെ പരിഹസിച്ചുള്ളതായിരുന്നു.‍ ഇന്ന് ബംഗാളി വാർക്ക പണിക്ക് പോയില്ലേ ശകുന്തളേ?, നിങ്ങൾ ഇതുവരെ ഡിവോഴ്സായില്ലേ? എന്നിങ്ങനെയാണ് അവയിൽ ചിലത്. ശ്രീജുവിനെ ബോഡി ഷെയിം ചെയ്തുള്ള കമന്റുകൾ മീര വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കിട്ടപ്പോൾ മുതൽ വരാൻ തുടങ്ങിയതാണ്. എന്നാൽ ഇതുവരെയും ഒന്നിനോടും പ്രതികരിക്കാൻ മീര തയ്യാറായിട്ടില്ല. ശ്രീജുവിനൊപ്പമുള്ള ദാമ്പത്യത്തിൽ മീര അതീവ സന്തോഷത്തിലാണെന്നത് താരത്തിന്റെ ഫോട്ടോയിലും വീഡിയോയിലും വ്യക്തവുമാണ്.

Merlin Antony :