മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയുടേയും അഭിരാമിയുടേയും വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ കമന്റിലും ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കമന്റുകളാണ് എത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ വിദേശയാത്രയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളായിരുന്നു അമൃത പങ്കുവച്ചത്.
നിരവധി പേര്‍ താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നെത്തിയതുപോലെ തന്നെ വിമർശനവുമായി ആരാധകർ എത്തി. വേറെ ഒന്നും വിചാരിക്കല്ലേ, എത്ര പെട്ടെന്നാല്ലേ നിങ്ങളെ ഗോപി സുന്ദര്‍ വിട്ടിട്ടു പോയത്. അയാള്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ നിങ്ങളോടുള്ള ബന്ധത്തില്‍ കെയര്‍ ചെയ്യാമായിരുന്നു” എന്നായിരുന്നു അമൃതയുടെ പോസ്റ്റില്‍ വന്നൊരു കമന്റ്. പിന്നാലെ ഈ കമന്റിന് ആരാധകർ തന്നെ മറുപടി നൽകിയിരുന്നു. അമൃതയുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.