വെള്ളത്തിൽ ഒഴുകിനടന്ന് വാഹനങ്ങൾ! പ്രളയത്തിൽ രജനീകാന്തിന്റെ വീട് മുങ്ങി.. പാഞ്ഞെടുത്ത് ആരാധകർ

മിഷോങ് ചുഴലിക്കാറ്റ് വിതച്ച പ്രളയത്തിൽ സൂപ്പർ സ്‌റ്റാർ രജനീകാന്തിന്റെ വീടിനും കേടുപാടുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ചെന്നൈ പോയസ് ഗാർഡനിലുള്ള രജനീകാന്തിന്റെ വസതിക്ക് പുറത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള ഗതാഗതം കൂടുതൽ ദുഷ്‌കരമായിരുന്നു. രജനീകാന്തിന്റെ വസതിക്ക് പുറത്തു നിന്നുള്ള വീഡിയോ സമൂഹ മാധ്യങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്‌. സിനിമ ചിത്രീകരണത്തിനായി തിരുനൽവേലിയിലാണ് രജനീകാന്ത് ഇപ്പോഴുള്ളതെന്നാണ് വിവരം. അദ്ദേഹത്തിന്റെ കുടുംബവും ഇവിടെ നിന്ന് മാറിയിട്ടുണ്ട്. നിരവധി താരങ്ങളാണ് ചെന്നൈ പ്രളയത്തിൽ കുടുങ്ങിയത്.

Merlin Antony :