വെളുപ്പിന് അമ്മയും കുഞ്ഞുമായെത്തി കതക് തള്ളിത്തുറന്ന് അകത്ത് കയറാൻ ശ്രമം! ബാലയുടെ വീടിന് മുൻപിൽ ഞെട്ടിക്കുന്ന നീക്കം! സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത്…

സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങൾക്കാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്. നടൻ ബാലയും മുൻ ഭാര്യയും തമ്മിലുള്ള പ്രശ്ങ്ങൾ കടുക്കുകയാണ്. രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഭാഗങ്ങള്‍ വ്യക്തമാക്കി വന്നു. ഇതിനിടയില്‍ തന്നെയാണ് മകളും ബാലയ്ക്കെതിരെ രംഗത്ത് വരുന്നത്. ഇതോടെ മുന്‍ഭാര്യക്കും മകള്‍ക്കുമെതിരെ സൈബർ ആക്രമണം രൂക്ഷമാകുകയും ചെയ്തു. തനിക്കെതിരെ ബാല ഉന്നയിച്ച പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുന്‍ ഭാര്യ വീഡിയോയുമായി രംഗത്ത് വന്നത്. ഇതിന് പിന്നാലെ അവർ ബാലയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ബാലയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒടുവില്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാലിപ്പോഴിതാ ഇന്ന് വെളുപ്പിന് വീടിനു മുന്നിൽ നടന്ന ഒരു സംഭവത്തിന്റെ CCTV ദൃശ്യങ്ങളുമായാണ് ബാല ഫേസ്ബുക്കിൽ എത്തിയിരിക്കുന്നത്. വെളുപ്പിന് 4.10 ന് ഷൂട്ട് ചെയ്ത വീഡിയോയാണിത് എന്നാണ് ബാല പറയുന്നത്.

ഇതേ ദിവസം രാവിലെ മൂന്നേമുക്കാലോടെ തന്റെ വീട്ടിൽ ചിലർ വന്നതിനെ കുറിച്ചാണ് ബാലയ്ക്ക് പറയാനുള്ളത്. ഇതൊരു കെണിയാണെന്നും, തന്നെ കുടുക്കാനുള്ള ശ്രമം എന്ന നിലയിലുമാണ് ബാല വീഡിയോയിൽ സംസാരിക്കുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരം കാര്യങ്ങൾ നേരിടുന്നത് എന്നും ബാല പറയുന്നു. എന്നാലും താൻ തന്റെ വാക്കിൽ ഉറച്ചു നിൽക്കുന്നു. വാക്ക് വാക്കാണ് എന്നും നടൻ ക്യാപ്‌ഷനിൽ പറയുന്നു.

വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച CCTV ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. ബാല പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു സ്ത്രീയും കുട്ടിയും അവർക്കൊപ്പം ഒരു യുവാവുമാണ് ഉള്ളത്. വീടിന്റെ പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോർ തുറക്കുന്നതും കാണാം. എന്നാൽ ഇവർ മാത്രമല്ല, വേറെയും ആൾക്കാർ വീടിനു പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു എന്നാണ് ബാലയുടെ വാദം. കോളിംഗ് ബെൽ അടിക്കുകയും, വാതിൽ തട്ടി തുറക്കാനും ശ്രമം നടന്നുവെന്നും ബാല ആരോപിക്കുന്നു. മാത്രമല്ല ആരും ആരുടേയും വീട്ടിൽ ഈ നേരത്ത് വന്നു വാതിൽ തുറക്കാൻ ശ്രമിക്കാൻ സാധ്യതയില്ലെന്നും ബാല പറഞ്ഞു.

Merlin Antony :