വിവാഹ നിശ്ചയം പിൻവലിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് താരം… ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം

സിദ്ധാർത്ഥിന്റെ പക്കൽ നിന്നുമുണ്ടായ ശാരീരിക പീഡനം ആണ് വിവാഹ നിശ്ചയം പിൻവലിക്കേണ്ടി വന്നതെന്ന് സുബുഹിയുടെ ആരോപണം. 2018 നവംബറിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. ആറ് മാസത്തിനുള്ളിൽ ബന്ധത്തിലെ വിള്ളൽ സമ്മതിച്ച് ഇരുവരും ഇതിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്.

സുബുഹി പറയുന്നതിങ്ങനെ…

“ഞങ്ങൾ 2016ൽ പിരിഞ്ഞു. അതിന് കാരണം അമ്മ എന്നായിരുന്നു അയാൾ പറഞ്ഞത്. യഥാർത്ഥത്തിൽ കുഴപ്പം അയാളുടെ പെരുമാറ്റവും, മനോഭാവവുമാണ്. ഈ ബന്ധം നിലനിർത്താൻ ഞാൻ എന്നാൽ കഴിവത് ചെയ്‌തു. പക്ഷെ ചെറിയ കാര്യങ്ങളിൽ പോലും അയാൾ ക്ഷമ നശിച്ചു ക്ഷുഭിതനാവുന്നു. വാക്കുകൾ കൊണ്ടല്ലാതെ ചില നേരങ്ങളിൽ അയാൾ എനിക്ക് നേരെ പലപ്പോഴും കയ്യുയർത്തിയിരുന്നു. ചില സാമ്പത്തിക പ്രശ്നങ്ങൾ അയാളെ അലട്ടിയിരുന്നു. മാർച്ചിൽ എന്നെ തല്ലിയ ശേഷം ഞാൻ പോലീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ കരഞ്ഞു കൊണ്ട് ക്ഷമ യാചിച്ച അയാളെ വെറുതെ വിടാൻ ഞാൻ പോലീസിനോട് പറഞ്ഞു. അതൊരു വലിയ തെറ്റായി പോയി എന്ന് ഞാൻ തിരിച്ചറിയുന്നു,” സുബുഹി പറയുന്നു. 2016ലെ വേർപിരിയലിന് ശേഷം ഇരുവരും വീണ്ടും ഒത്തു ചേർന്നിരുന്നു. സുബുഹി സിദ്ധാർത്ഥിനൊപ്പം പോകാൻ തീരുമാനിച്ചതോടെയാണ് ആ കൂടിച്ചേരൽ സാധ്യമായത്. ശേഷം അടുത്ത സുഹൃത്തുക്കളെയും കൂട്ടി ഇവർ ഒരു വിവാഹ നിശ്ചയം സംഘടിപ്പിച്ചെങ്കിലും ഇതിൽ സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ ക്ഷണിച്ചിരുന്നില്ല.

Sruthi S :