മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് 25 വർഷത്തിന് ശേഷമാണ് ഇടവള ബാബു സ്ഥാനം ഒഴിയുന്നത്. ആ മാറ്റം പെട്ടെന്ന് ആർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോൾ തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഇടവേള ബാബു. വിവാഹം പോലും കഴിക്കാതെ അമ്മയ്ക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തി എന്നാണ് പലരും ഇടവേള ബാബുവിനെക്കുറിച്ച് പറയുന്നത്. പലപ്പോഴും ഇടവേള ബാബുവിനോട് പലരും ചോദിച്ച ചോദ്യമാണ്, എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്ന്, വിവാഹം എന്നെങ്കിലും ഉണ്ടാവുമോ എന്ന്? ഇപ്പോൾ ആ ചോദ്യത്തിന് മറുപടി പറയുകയാണ് ഇടവേള ബാബു. താൻ വിവാഹിതനാവാത്തത് അമ്മയുടേയും അച്ഛന്റെയും വലിയ ദുഖമായിരുന്നുവെന്നും വീട്ടിലെത്തുന്ന സുഹൃത്തുക്കളോടൊക്കെ പെട്ടെന്ന് വിവാഹം കഴിക്കാൻ തന്നെ നിർബന്ധിക്കണമെന്ന് പറയുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. താൻ പക്ഷേ അതിന് വഴങ്ങിയല്ലെന്നും അച്ഛനും അമ്മയും പറഞ്ഞതിൽ വിവാഹക്കാര്യം മാത്രമാണ് താൻ അനുസരിക്കതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം കഴിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് തെളിവ് സഹിതം മറുപടി താരം എന്ന് പറഞ്ഞ ഇടവേള ബാബു തന്റെ മൊബൈൽ എടുത്ത് രണ്ട് മണിക്കൂറിനിടയിൽ വന്ന 23 മിസ്ഡ് കോളുകൾ കാണിച്ചു. താരങ്ങളും നിർമാതാക്കളും ഉൾപ്പെടെ ഉള്ളവർ അതിൽ ഉണ്ട്. ഫോൺ കാണിച്ച് ഇതാണ് തെളിവ് എന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഇതാണ് ആ തെളിവ്, എനിക്ക് കല്യാണം കഴിക്കണം എന്നുണ്ടായിരുന്നു. പലരോടും ഇന്ന സമയത്ത് വിളിക്കാമെന്ന് പറയും. പക്ഷേ നടക്കില്ല. അത് തുടർന്നുകൊണ്ടേ ഇരുന്നാൽ ആരെങ്കിലും തിരിഞ്ഞുനോക്കുമോ? അവർക്ക് സംസാരിക്കാൻ സൗകര്യമുള്ള സമയത്ത് തന്നെ കിട്ടില്ല, പിന്നെ എങ്ങനെ നടക്കാനാണ് ഇടവേള ബാബു പറഞ്ഞു. ഇപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്നും കല്യാണം കഴിക്കണമെന്നൊന്നുമില്ല, പക്ഷേ എനിക്കൊപ്പം ഒരാൾ ഉണ്ടാവും, എന്റെ തിരക്കുകൾ മനസ്സിലാക്കുന്ന ഒരാൾ, ഒപ്പം നടക്കാൻ ഒരാൾ എന്നാണ് ഇടവേള ബാബു പറഞ്ഞത്.