വിവാഹം കഴിക്കണം എന്ന് പതിനെട്ടുകാരി; ആരാധികയുടെ ആഗ്രഹത്തിന് മാധവന്റെ കിടിലം മറുപടി; കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളാണ് നടൻ മാധവൻ. ഒരു നടനെന്നതിലുപരി ഫിലിം മേക്കർ കൂടിയാണ് താരം. നിരവധി ആരാധകരാണ് താരത്തിനുള്ളത്.അതിൽ കൂടുതലും പെൺകുട്ടികൾ. പെൺകുട്ടികളുടെ ചോക്ലേറ്റ് ബോയ് എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. സിനിമയിൽ എന്നത് പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇതായിപ്പോൾ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വിവാഹാഭ്യർത്ഥനയുമായി ഒരു ആരാധിക എത്തിയിരിക്കുകയാണ്. മാധവന്റെ പുതിയ ചിത്രമായ ‘റോക്കറ്റ്രി’യിലെ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കില്‍ ഉള്ള ഒരു ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്. ‘

‘എനിക്ക് പതിനെട്ടു വയസായി, താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ?’ എന്നാണ് അവര്‍ ചിത്രത്തിന് താഴെ കുറിച്ചത്. തുടർന്ന് സ്നേഹം നിറഞ്ഞ മറുപടിയുമായി താരവും രംഗത്തെത്തി. ‘ നിങ്ങളെ വിവാഹം കഴിക്കാന്‍ എന്നെക്കാളും അര്‍ഹതയുള്ള ഒരാളെ നിങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തും’ എന്നാണു നീന ജയ് എന്ന് പേരുള്ള ആരാധികയോട് മാധവന് പറയാനുണ്ടായിരുന്നത്. ഏറ്റവും ഗ്രേസ്ഫുള്‍ ആയി അദ്ദേഹം നല്‍കിയ മറുപടിയെ ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമം. കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

‘റോക്കറ്റ്രി’യുടെ സംവിധായകനും കൂടിയാണ് മാധവന്‍. ഐ എസ് ആര്‍ ഓ ചാരക്കേസില്‍ കുറ്റാരോപിതനാവുകയും പിന്നീട് കുറ്റവിമുകതനാവുകയും ചെയ്ത നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് മാധവന്‍ തന്റെ ആദ്യ സംവിധാന സംരംഭമായി തെരെഞ്ഞെടുത്തത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായിക.

madhavan- fan girl -marriage request- replies-social media

Noora T Noora T :