കനത്ത വെള്ളക്കെട്ടിൽ ചെന്നൈ ദുരിതത്തിലായിരിക്കുകയാണ്. ചെന്നൈയിലെ വിമാനത്താവളം അടച്ചു, വന്ദേഭാരത് അടക്കമുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. ചെന്നൈ മറീന ബീച്ച് അടച്ചു. ബീച്ചിലേക്കുള്ള വഴികൾ ബാരിക്കേഡ് വെച്ച് അടയ്ക്കുകയാണ് ചെയ്തത്. ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ് അധികൃതർ. ഇപ്പോഴിതാ നടൻ റഹ്മാൻ ചെന്നൈയിൽ നിന്ന് പങ്കുവെച്ച വീഡിയോയും ശ്രദ്ധേയമാകുകയാണ്. ചെന്നൈയിൽ കുടുംബമായി താമസിക്കുകയാണ് നടൻ. വാഹനങ്ങൾ ഒഴുകി പോകുന്ന ദൃശ്യങ്ങളാണ് നടൻ പങ്കുവെച്ചത്. നടനും കുടുംബവും സുരക്ഷിതരാണോയെന്ന് വീഡിയോയ്ക്ക് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ട്. സുരക്ഷിതരായി ഇരിക്കൂ എന്നും കമന്റുകളെത്തുന്നുണ്ട്.