ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാളസിനിമയിലെ ഒരു ബോംബ് തന്നെ പൊട്ടിയെന്ന് പറയാം. ഇപ്പോഴും താര സംഘടനയായ അമ്മ മൗനം പാലിച്ചിരിക്കുകയാണ്. ഈ ഒരു റിപ്പോർട്ടിനെ കുറിച്ച് പറയാൻ wcc അല്ലാതെ മറ്റാരും രംഗത്ത് വന്നിട്ടില്ല, ഒന്നോ രണ്ടോ നാടിനടന്മാർ ഒഴികെ മുൻ നിരതാരങ്ങളെല്ലാം മൗനം പാലിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഒരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് നടി മഞ്ജുവാര്യർ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
അതിജീവിതയ്ക്കൊപ്പം ഉറച്ചുനിന്ന ഡബ്ല്യു.സി.സി. സ്ഥാപക അംഗത്തിനെതിരെ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം സൈബർ ആക്രമണങ്ങളുണ്ടായിരുന്നു. ഇതിനെ അപലപിച്ചുകൊണ്ട് ഡബ്ല്യൂസിസി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ ഒരു വിശദീകരണക്കുറിപ്പ് പുറത്തുവിട്ടിരുന്നു. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടതെന്നാണ് അവർ കുറിപ്പിൽ പറഞ്ഞത്.
അതിജീവിതക്കൊപ്പം ഉറച്ചുനിന്ന തങ്ങളുടെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു. സംഘടന പുറത്തുവിട്ട ഈ പോസ്റ്റാണ് മഞ്ജുവാര്യർ പങ്കുവെച്ചത്. വളരെയധികം ആവശ്യമായ വ്യക്തതവരുത്തൽ എന്നാണ് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മഞ്ജുവാര്യർ എഴുതിയത്. പോസ്റ്റിൽ ഡബ്ല്യു.സി.സി.യെ മെൻഷൻ ചെയ്തിട്ടുമുണ്ട്. കൂടാതെ ശക്തിയുടേയും സ്നേഹത്തിന്റെയും ഇമോജികളും ഒപ്പം ചേർത്തിട്ടുമുണ്ട്.