ലക്ഷങ്ങൾ വാരിയെറിഞ്ഞ് മമ്മൂക്ക! കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി താരരാജാവ്

കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 താരരാജാവ് സ്വന്തമാക്കിയിരിക്കുകയാണ്. സാംസങിന്റെ ഏറ്റവും പുതിയ എഐ അധിഷ്‌ഠിത ഫോൾഡബിൾ ഫോണുകളാണ് ഗാലക്‌സി സെഡ് ഫോൾഡ് 6, ഗാലക്‌സി സെഡ് ഫ്ലിപ്പ് 6 എന്നിവ. മൾട്ടിബ്രാൻഡ് ഫോൺ സ്റ്റോറായ മൊബൈൽകിങിൽനിന്നാണ് മമ്മൂട്ടി കേരളത്തിലെ ആദ്യ ഫോൺ സ്വന്തമാക്കിയത്. ഏറ്റവും പുതിയ ടെക്നോളജിയെക്കുറിച്ചു ഏന്തുപറഞ്ഞാലും അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാവുന്ന വിധത്തിൽ കൗതുകത്തോടെയാണ് മമ്മൂക്ക നിരീക്ഷിക്കുന്നതും അപ്ഡേറ്റായിരിക്കുകയും ചെയ്യുന്നതെന്നു സുഹൃത്തുക്കൾ പറയാറുണ്ട്.

Merlin Antony :