രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമൊന്നുമല്ല.. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ഏത് ലെവലിൽ പ്രവർത്തനം നടത്തുന്നതും അഭിനന്ദനീയമാണ്- ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ജയ് ഗണേഷ് ഈ മാസമാണ് തീയേറ്ററുകളിലെത്തുന്നത്. ഈ സിനിമ ചെയ്തതിന് ശേഷം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടായെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോൾ. പരാതി പറയുന്ന സ്വഭാവം ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാമെന്ന് അദ്ദേഹം വ്യക്താക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ. സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നിട്ടും എങ്ങനെ നടനായെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അത് സഫലമാക്കാനുള്ള ആറ്റിറ്റ്യൂട് ഉണ്ടായിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ആർമിക്കാരോട് ഭയങ്കര ബഹുമാനമാണ്. തന്നെ സംബന്ധിച്ച് രാഷ്‌ട്രീയം ഉണ്ടെങ്കിൽ അത് രാജ്യത്തിന് വേണ്ടിയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിന് വേണ്ടി ആര് നല്ലത് ചെയ്താലും അവരുടെ കൂടെയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടിയാൽ എന്തുകൊണ്ട് വേണ്ടെന്ന് വയ്ക്കണമെന്നായിരുന്നു നടന്റെ മറുപടി. ‘രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമൊന്നുമല്ല. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ഏത് ലെവലിൽ പ്രവർത്തനം നടത്തുന്നതും അഭിനന്ദനീയമാണ്. സോഷ്യൽ സർവീസാണെന്ന് താരം വ്യക്തമാക്കി. കേരളത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട രാഷ്‌ട്രീയക്കാരൻ ഷാഫിയാണെന്നും സുഹൃത്താണെന്നും ഉണ്ണി മുകുന്ദൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.

Merlin Antony :