രാത്രി ജാസ്മിനെയും കൂട്ടി ബൈക്കില്‍ കറങ്ങി ഗബ്രി! സംഭവിച്ചത് ഇതാണ്- ജാസ്മിൻ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട കൊമ്പോഴായിരുന്നു ജാസ്മിന്‍-ഗബ്രി. ബിഗ് ബോസ് കഴിഞ്ഞിട്ടും ഇതിനെ ചുറ്റിപ്പറ്റി പലതരത്തിലുള്ള ചർച്ചകളും നടക്കുന്നു. ഇപ്പോഴിതാ ഇരുവരെയും ചേർത്ത് വ്യാജ വാർത്തകൾ വരുന്നുണ്ട്. അത്തരത്തിൽ വ്യാജ വാർത്തകളില്‍ ഒന്നായിരുന്നു ഇരുവരും രാത്രിയില്‍ ബൈക്കില്‍ റൈഡിന് പോയി എന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ചിരിച്ചുകൊണ്ട് തന്നെ മറുപടി പറയുകയാണ് ജാസ്മിന്‍. ഞാനും റസ്മിനും കൂടെ വൈപ്പിനില്‍ ഫുഡ് കഴിക്കാന്‍ പോയിരുന്നു. അവളുടെ മുഖം കാണിക്കുന്ന ഒരു സ്റ്റോറിയും അതോടൊപ്പം തന്നെ റസ്മിന്‍ ബുള്ളറ്റ് ഓടിക്കുന്ന വീഡിയോയുമാണ് ഞാന്‍ സ്റ്റോറിയാക്കിയത്. എന്നാല്‍ അത് ഒരു പേജ് എടുത്തിട്ടിരിക്കുന്ന് ഞാന്‍ ഗ്രബിയുടെ കൂടെ ബൈക്കില്‍ പോകുന്നു എന്ന തരത്തിലാണ്. ഗബ്രിയുടെ കൂടെ ബൈക്കില്‍ യാത്ര ചെയ്തെന്നും പറഞ്ഞ് ആരെങ്കിലും ഒരു സ്റ്റോറി ഇട്ടാല്‍ എനിക്കൊന്നും ഇല്ല. ബൈക്ക് ആണെങ്കിലും കാർ ആണെങ്കിലും ശരി, ഗബ്രിയുമായി സഞ്ചരിച്ചു എന്ന് പറയുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ആക്ഷേപവും അധിക്ഷേപവുമില്ല. ഒരു മനുഷ്യന്റെ കൂടെ വണ്ടിയില്‍ കയറുന്നതിന് ഇങ്ങനെ വന്ന് പറയാനൊന്നുമില്ല. പക്ഷെ ഞാന്‍ റസ്മിന്റെ കൂടെ യാത്ര ചെയ്തതിനെ ഇങ്ങനെ വളച്ചൊടിക്കുന്നതിലെ എനിക്ക് പ്രശ്നമുള്ളു. അറിയാത്തതും ഇല്ലാത്തതുമായി കാര്യങ്ങള്‍ പറയുന്നതിലെ എനിക്ക് പ്രശ്നമുള്ളുവെന്നും ജാസ്മിന്‍ പറഞ്ഞു.

Merlin Antony :