ഇരുപത്തിനാലു വർഷങ്ങൾക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ ദേവദൂതൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ,സിബി മലയിലിന്റെ സംവിധാനത്തിൽ 2000ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് വലിയ പരാജയം ആണ് നേരിട്ടത്. പക്ഷേ ചിത്രത്തിലെ പാട്ടുകളും ബിജിഎമ്മും കഥാപാത്രങ്ങളും എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.
എന്നാൽ രണ്ടാം വരവിൽ വൻവരവേൽപ്പാണ് ദേവദൂതന് ലഭിച്ചിരിക്കുന്നത്. ഫോർ കെ ദൃശ്യമികവോടെ റി റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ആദ്യദിനം മുതൽ ദേവദൂതൻ കാഴ്ചവയ്ക്കുന്നത്. നിലവിൽ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. ഇതുവരെ 2.20 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.