സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. യുവാവിനെ പീഡിപ്പിച്ചെന്ന കേസിലാണ് 30 ദിവസത്തേക്ക് താൽക്കാലിക മുൻകൂർ ജാമ്യം കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചത്. മാങ്കാവ് സ്വദേശിയാണു രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു പരാതി നൽകിയത്. 2012ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നാണു യുവാവിന്റെ ആരോപണം. ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ലോക്കേഷൻ പാക്കപ്പ് നടക്കുന്ന സമയത്തായിരുന്നു സംഭവം.
Merlin Antony
in Uncategorized
യുവാവിനെ പീഡിപ്പിച്ച കേസിൽ സംവിധായകന്‍ രഞ്ജിത്തിന് മുൻകൂർ ജാമ്യം
-
Related Post