യുവതിയുടെ ഫ്‌ളാറ്റില്‍ എത്തി കൈകള്‍ കെട്ടിയിട്ട് പീഡനം! അലിന്‍ജോസ് പെരേര, സന്തോഷ് വര്‍ക്കി എന്നിവരടക്കം 5 പേർക്കെതിരെ പരാതി

ഹ്രസ്വ ചിത്ര സംവിധായകൻ വിനീത്, സോഷ്യൽ മീഡിയ താരങ്ങളായ സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവർക്കെതിരെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി. സിനിമയിലെ ഭാ​ഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ എത്തി തന്നെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഏപ്രില്‍ 12 നാണ് സംഭവം നടന്നുവെന്നാണ് പറയുന്നത്. ആ​ഗസ്റ്റ് 13 നാണ് യുവതി പോലീസിനെ സമീപിച്ചത്. യുവതിയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് കൈകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്.

വിനീത് ആണ് ഒന്നാം പ്രതി. അലന്‍ ജോസ് പെരേരയാണ് രണ്ടാം പ്രതി. സന്തോഷ് വര്‍ക്കി മൂന്നാം പ്രതിയാണ്. അഞ്ച് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിലെ ഭാ​ഗങ്ങൾ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകകൾ കെ‍ട്ടിയിട്ട് ഒന്നാം പ്രതിയായ വിനീത് പീ‍ഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബാക്കി പ്രതികൾക്ക് വഴങ്ങിക്കൊടുക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Merlin Antony :