ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു സെപ്റ്റംബറിൽ നടനും ഡാൻസറുമായ ഋഷി എസ് കുമാറിന്റെയും ഡോ.ഐശ്വര്യ എസ് കുമാറിന്റെയും വിവാഹം. ഇപ്പോഴിതാ, ഹണിമൂൺ യാത്രയുടെ ചിത്രങ്ങൾ ഋഷി. മാലിദ്വീപിലെ ഹണിമൂൺ എന്നാണ് മുടിയൻ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. പ്രണായാതുരരായി കടൽ തീരത്ത് നിൽക്കുന്ന ഋഷിയും ഭാര്യയുമാണ് ചിത്രങ്ങളിലുള്ളത്.
സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഐശ്വര്യയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ മുതൽ വിവാഹ വീഡിയോ വരെ ഋഷി തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലെ മുടിയന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഋഷി പ്രേക്ഷക ശ്രദ്ധ നേടിയത്.