‘എന്‍റമ്മേടെ ജിമ്മിക്കി കമ്മല്‍’. എന്ന ഗാനം മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ച ഒന്നായിരുന്നു .
മോഹന്‍ലാല്‍ നായകാനെത്തിയ വെളിപാടിന്‍റെ പുസ്തകമെന്ന ചിത്രത്തിലെ ഗാന൦ ഹിറ്റായതോടെ വിവിധ പതിപ്പുകളില്‍ ഗാന൦ പുറത്തിറങ്ങുകയും യൂട്യൂബില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു.
യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഗാനം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ ഈ ഗാനം പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍.
മമ്മൂട്ടി ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിലെ ഐ ലൗവ് യു മമ്മി എന്ന ഗാനത്തിന്‍റെ റെക്കോര്‍ഡായിരുന്നു ജിമ്മിക്കി കമ്മല്‍ അന്ന് ഭേദിച്ചത്.യൂട്യൂബില്‍ 100 മില്ല്യണ്‍ കടന്ന ആദ്യ മലയാളം ചലച്ചിത്ര ഗാനം എന്ന റെക്കോര്‍ഡിലേക്കാണ് ഗാനമിപ്പോള്‍ കുതിക്കുന്നത്.
ഇതുവരെ 99 മില്ല്യണ്‍ ആളുകളാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടിരിക്കുന്നത്. ഏറെ വൈകാതെ തന്നെ അത് 100 മില്ല്യണാകു൦.ഇതോടെ ,യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള ചലച്ചിത്ര ഗാനം എന്ന റെക്കോര്‍ഡിനൊപ്പം പുതിയൊരു റെക്കോര്‍ഡ് കൂടി ഗാനം സ്വന്തമാക്കും.
കേരളത്തിന് അകത്തും പുറത്തും ഏറെ ഹിറ്റായി മാറിയ ഗാന൦ വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
jimikki kammal song new record