മറക്കാനാകില്ല ആ ജീവിതം! അട്ടപ്പാടിയിലെ മധുവിന്റെ ഓർമയിൽ ‘പശി’..

അട്ടപ്പാടിയിൽ വിശന്നപ്പോൾ ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ് മരണപ്പെട്ട മധുവിന്റെ ജീവിതമാണ് നിശാഗന്ധി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് വെമ്പായം സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ആൽബം ‘പശി’ യിലൂടെ കാണിക്കുന്നത് . സിനിമാ -സംഗീത മേഖലയിലെ പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇതിനോടകം തന്നെ ‘പശി’ ഷെയർ ചെയ്തു കഴിഞ്ഞു.

വിശപ്പ് പ്രമേയമാകുന്ന ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ ശരത്താണ്. അഭിഷ സുരഭിയുടെ വരികൾക്ക് രെജൻ രഘു സംഗീതം നൽകുന്നു. പ്രദീപ് കെ. ശ്രീ, രാജീവൻ കെ.എം. എന്നിവരാണ് പശിയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ബവിൻ ബാലനാണ് ആൽബം നിർമ്മിക്കുന്നത്.

Merlin Antony :