മമിതാ ബൈജുവും ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ ഭാഗമാകുന്നു..

മലയാളികളുടെ പ്രിയ താരം മമിതാ ബൈജുവും ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ ഭാഗമാകുന്നു. കേരളത്തിൽ വലിയ ആരാധകരുള്ള ദളപതിയുടെ ചിത്രത്തിൽ പ്രേമലുവിലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം ഭാഷാഭേദമന്യേ നേടിയ യങ് സെൻസേഷൻ താരം മമിതാ ബൈജു കൂടി എത്തുമ്പോൾ ഓരോ മലയാളി പ്രേക്ഷകനും അഭിമാനവും ഒപ്പം ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇരട്ടിയാക്കുകയും ചെയ്യുന്നു. ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെ ഒഫീഷ്യലായി പ്രൊഡക്ഷൻ ഹൗസ് ഇന്നലെയും ഇന്നുമായി പരിചയപ്പെടുത്തിയിരുന്നു. ബോബി ഡിയോളും പൂജാ ഹെഡ്ഗെയും ചിത്രത്തിലെത്തുന്നു എന്ന സ്ഥിരീകരണം നേരത്തെ ഔദ്യോഗികമായി വന്നിരുന്നു.

Merlin Antony :